Flash News

പിഎഫ് നികുതി പുനപരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

പിഎഫ് നികുതി പുനപരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം
X
modi-jaitley_144637161568_647x404_110115032743

ന്യൂഡല്‍ഹി: തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന തുകയ്ക്ക് നികുതി നല്‍കണമെന്ന ബജറ്റ് നിര്‍ദേശം പുനപരിശോധിക്കാന്‍ പ്രധാനമന്ത്രി ധനമന്ത്രിക്ക് നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് നിര്‍ദേശം പിന്‍വലിച്ചേക്കുമെന്നാണ് റിപോര്‍ട്ടുകള്‍. തൊഴിലാളി സംഘടനകളുടെയും രാഷ്ട്രീയ കക്ഷികളുടെയും പ്രതിഷേധത്തെത്തുടര്‍ന്ന് നികുതി നിര്‍ദേശം പുനരാലോചിക്കുമെന്നു കഴിഞ്ഞദിവസം ധനമന്ത്രി സൂചിപ്പിച്ചിരുന്നു. പിന്‍വലിക്കുന്ന തുകയുടെ പലിശയ്ക്കു മാത്രമാണു നികുതി ചുമത്തുകയെന്നും വിശദീകരണം വന്നിരുന്നു. 3.7 കോടി തൊഴിലാളികളാണ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയില്‍ അംഗങ്ങളായുള്ളത്.

[related]
Next Story

RELATED STORIES

Share it