Flash News

പിഎച്ച്ഡി പ്രവേശനം : പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കിയേക്കും



ന്യൂഡല്‍ഹി: പിഎച്ച്ഡി പ്രവേശനത്തിനു യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. പുതിയ നിയന്ത്രണങ്ങളുടെ വിവരങ്ങള്‍ യുജിസി വെബ്‌സൈറ്റില്‍ പുറത്തുവിട്ടിട്ടുണ്ട്. നിയന്ത്രണങ്ങള്‍ നടപ്പാക്കിയാല്‍ പിഎച്ച്ഡി പ്രവേശനം ഇനി പ്രയാസകരമാവും. വിഭാഗം 3ല്‍ ഉള്‍പ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിഎച്ച്ഡി പ്രവേശനം നേടുന്നവര്‍ നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (എന്‍ഇടി), സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (എസ്ഇടി), സ്റ്റേറ്റ് ലെവല്‍ എലിജിബിലിറ്റി ടെസ്റ്റ് (എസ്എല്‍ഇടി) എന്നിവയില്‍ ഏതെങ്കിലും വിജയിച്ചവരായിരിക്കണമെന്ന് പുതിയ നിര്‍ദേശങ്ങളില്‍ പറയുന്നു. ഭേദഗതിയെക്കുറിച്ച് പൊതുജനങ്ങള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ജൂണ്‍ 15 വരെ അഭിപ്രായം അറിയിക്കാം.
Next Story

RELATED STORIES

Share it