പിഎംജെഎവൈ പദ്ധതി: സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ അഭിയാന്‍ (പിഎംജെഎവൈ) പദ്ധതിയിലുള്‍പ്പെടുത്താന്‍ യോഗ്യതയുള്ള അര്‍ഹരായവരെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് നാഷനല്‍ ഹെല്‍ത്ത് ഏജന്‍സി (എന്‍എച്ച്എ) നിര്‍ദേശം. ഇതിനായി ജില്ലാ കലക്ടര്‍മാരെയും മജിസ്‌ട്രേറ്റുമാരെയും ചുമതലപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ എന്‍എച്ച്എ നിര്‍ദേശിച്ചു.
നിലവിലെ മാനദണ്ഡമനുസരിച്ച് മാസം 10000 രൂപ വരുമാനമുള്ളവര്‍, ആദായനികുതി നല്‍കുന്നവര്‍, വീട്ടില്‍ റഫ്രിജറേറ്റര്‍ ഉള്ളവര്‍, ലാന്‍ഡ് ഫോണ്‍ ഉള്ളവര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടാന്‍ അര്‍ഹരല്ല. അതിനാല്‍ തന്നെ അര്‍ഹരായവരെ കണ്ടെത്താനും അനര്‍ഹരെ ഒഴിവാക്കാനും ജില്ലാ കലക്ടര്‍മാരെയും മജിസ്‌ട്രേറ്റുമാരെയും ചുമതലപ്പെടുത്തണമെന്നാണു സംസ്ഥാനങ്ങളോട് എന്‍എച്ച്എ നിര്‍ദേശിച്ചത്.

Next Story

RELATED STORIES

Share it