thrissur local

പിഎംഎവൈ പദ്ധതി: ബിജെപിക്കെതിരായ അഴിമതിയാരോപണം അന്വേഷിക്കാന്‍ സമിതി

കുന്നംകുളം: നഗരസഭയിലെ പിഎംഎവൈ പദ്ധതിയിലെ ബിജെപിക്കെതിരായ അഴിമതിയാരോപണം അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഷാജി ആലിക്കലിന്റെ നേതൃത്വത്തിലാണ് അന്വേഷണ കമ്മീഷന്‍.
നഗരസഭ സെക്രട്ടറി നേരിട്ട് അന്വഷിച്ച് അഴിമതി നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് അന്വഷണ സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റിചെയര്‍പേഴ്‌സണ്‍ ഗീതശശി, കൗണ്‍സിലര്‍മാരായ ബിനീഷ്, അസീസ് എന്നിവരടങ്ങുന്ന സംഘത്തിനാണ് അന്വേഷണ ചുമതല. മുപ്പത്തിരണ്ടാം വാര്‍ഡ് കൗണ്‍സിലറും സ്റ്റാന്റിങ്ങ് കമ്മറ്റി അംഗവുമായ മുരളിക്കെതിരെയാണ് കഴിഞ്ഞ കൗണ്‍സിലില്‍ യോഗത്തില്‍ അഴിമതി ആരോപണം ഉയര്‍ന്നത്. നഗരസഭയിലെ 32 ാം വാര്‍ഡിലെ ചിറ്റഞ്ഞൂര്‍ താമസക്കാരായ അയ്‌നിപ്പുള്ളി വീട്ടില്‍ രവിയുടെ ഭാര്യ ഉഷയുടെ വീട് നിര്‍മാണത്തിലാണ് ബിജെപി നേതാവ് മുരളി അഴിമതി നടത്തിയതെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ പി എം സുരേഷ് ആരോപിച്ചത്.
വ്യാജരേഖയുണ്ടാക്കി വീട് നിര്‍മാണത്തിനായി സമര്‍പ്പിച്ച പ്ലാനില്‍ കൃത്രിമം കാണിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന പി. എം. എ. വൈ പദ്ധതിയിലൂടെ ഉഷക്ക് ്2 ലക്ഷത്തി 70000 രൂപ ലഭിച്ചിരുന്നു. ഈ പണം ലഭിക്കുന്നതിനായി ഇവരുടെ കയ്യില്‍നിന്നും മുരളി 1500 രൂപ വാങ്ങിയെന്നാണ് സി. പി. എം ആരോപണം. എന്നാല്‍ തറനിര്‍മാണത്തിനായി 85,000 രൂപ ഉഷ നല്‍കിയിരുന്നു.
ഈ തുകക്ക് തറക്കുള്ളില്‍ മണ്ണിടാന്‍ നിര്‍മാണചുമതലയുള്ള കിഷോര്‍ തയ്യാറാവാതെ വന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തുടര്‍ന്നാണ് നഗരസഭ അധികൃതര്‍ക്ക് ഉഷ പരാതി നല്‍കിയത്. പരിശോധിച്ചതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായിസമര്‍പ്പിച്ച പ്ലാനില്‍ കൃത്രിമം കാണിച്ച് പണം തട്ടിയതായി ശ്രദ്ധയില്‍പ്പെട്ടു. കാണിയാമ്പാല്‍ സ്വദേശിയും ബില്‍ഡിങ്ങ് സൂപ്പര്‍വൈസറുമായ കിഷോറും കൗണ്‍സിലര്‍ മുരളിയും ചേര്‍ന്ന് വിദ്യാഭ്യാസം കുറവായ തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയതെന്ന് നഗരസഭ ചെയര്‍പേഴ്‌സന് നല്‍കിയ പരാതിയില്‍ പറയുന്നു. മുന്‍സിപ്പല്‍ എഞ്ചിനിയറുടെ വ്യാജ സീല്‍ ഉപയോഗിച്ചാണ് രേഖകള്‍ ഉണ്ടാക്കിയിട്ടുള്ളതെന്ന് വൈസ് ചെയര്‍മാന്‍ പറഞ്ഞു.  മുന്‍സിപ്പല്‍ എഞ്ചിനിയര്‍ സെക്രട്ടറിക്ക് പരാതി നല്‍കി. സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ അന്വഷണ സംഘത്തെ നിയോഗിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് ബിജെപി ആരോപിച്ചു. ഏത് അന്വേഷണവും നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it