പിആര്‍ഡി പരസ്യങ്ങള്‍ എല്ലാ പത്രങ്ങള്‍ക്കും നല്‍കണം: കെഎന്‍ഇഎഫ്

കണ്ണൂര്‍: പിആര്‍ഡി പരസ്യങ്ങള്‍ എല്ലാ പത്രങ്ങള്‍ക്കും നല്‍കണമെന്നും മാധ്യമപ്രവര്‍ത്തകരുടെ പെന്‍ഷന്‍ പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുന്നതിനായി പെന്‍ഷന്‍ ഫണ്ട് ബോര്‍ഡ് രൂപീകരിക്കണമെന്നും കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ 17ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു. കണ്ണൂരില്‍ സി കണ്ണന്‍ സ്മാരക ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഫെഡറേഷന്‍ പ്രസിഡന്റ് എസ് ആര്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഇഎസ്‌ഐ പരിധി 25,000 രൂപയായി വര്‍ധിപ്പിക്കാന്‍ എടുത്ത തീരുമാനം നടപ്പാക്കുക, പുതിയ വേജ്‌ബോര്‍ഡ് രൂപീകരിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
എ പി അബ്ദുല്ലക്കുട്ടി എംഎല്‍എ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂര്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് കെ ടി ശശി, കെഎന്‍ഇഎഫ് ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ട്, ഫസലുറഹ്മാന്‍, കെ മധു, പി അജീന്ദ്രന്‍, എം കെ സുമേഷ് സംസാരിച്ചു.
പത്രസ്ഥാപനങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച് വിരമിച്ച ജീവനക്കാരെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി ബാലഗോപാല്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
Next Story

RELATED STORIES

Share it