kozhikode local

പാസ്‌വേഡ് -2018 അവധിക്കാല പരിശീലനം

താമരശ്ശേരി: പൂനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ‘പാസ്സ്‌വേഡ് 2018’ അവധിക്കാല പരിശീലന ക്യാംപ് പുരുഷന്‍ കടലുണ്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ വികസനവും കരിയര്‍ ഗൈഡന്‍സും വിവിധ മേഖലകളില്‍ ബോധവല്‍ക്കരണവുമാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്ത് അംഗം വി ഷക്കീല  അധ്യക്ഷത വഹിച്ചു. സിസിഎംവൈ പ്രിന്‍സിപാള്‍ അബ്ദുറഹ്മാന്‍ പദ്ധതി വിശദീകരിച്ചു.
ട്രെയിനര്‍മാരായ അബ്ദുല്‍ നാസര്‍, മുഹമ്മദ് റാഫി, ടി എം താലീസ്, നഫീസ സൈദ് എന്നിവര്‍ വിവിധ സെഷനുകളിലായി വിഷയങ്ങള്‍ അവതരിപ്പിച്ചു. പ്രിന്‍സിപാള്‍ റെന്നി ജോര്‍ജ്, പ്രധാനാധ്യാപിക ഡെയ്‌സി സിറിയക്, ഹസീന, സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍, കെ മുഹമ്മദ്, കെ അബ്ദുല്‍ ലത്തീഫ്, എ പി ജാഫര്‍ സാദിഖ്, ടി പി മുഹമ്മദ് ബഷീര്‍, കെ സാദിഖ്, ഡോ. സി പി ബിന്ദു, പി സജിന, വി അബ്ദുല്‍ സലീം, എ വി മുഹമ്മദ്, കെ അബ്ദുസ്സലീം, കെ അബ്ദുല്‍ നാസര്‍, വി സി വീരേന്ദ്രകുമാര്‍, കെ സി ജസീല്‍, പി ഷജിത, പിടിഎ പ്രസിഡന്റ് എന്‍ അജിത്കുമാ, കോഓഡിനേറ്റര്‍ വി എച്ച് അബ്ദുല്‍ സലാം സംസാരിച്ചു.
Next Story

RELATED STORIES

Share it