palakkad local

പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഇനി പാലക്കാട്ടും

പാലക്കാട്: പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പാലക്കാട് അനുവദിക്കപ്പെട്ടത് ജില്ലയ്ക്ക് ഏറെ ആശ്വാസകരമായി. ഒലവക്കോട് പോസ്റ്റ് ഓഫിസിലാണ് പാസ്‌പോര്‍ട് സേവാ കേന്ദ്രം അനുവദിച്ചിട്ടുള്ളത്.
പാലക്കാട്ടുകാര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് ആദ്യം മലപ്പുറത്തെ പാസ്‌പോര്‍ട്ട് കേന്ദ്രത്തെയും പിന്നീട് തൃശ്ശൂരിനേയും ആശ്രയിക്കേണ്ട ദുസ്ഥിതിയായിരുന്നു ഇതുവരെ. വളരെക്കൂടുതല്‍ അപേക്ഷകരുണ്ടായിരുന്നിട്ടും പാലക്കാടിന് സ്വന്തമായി പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിക്കപ്പെട്ടിരുന്നില്ല. പ്രതിദിനം ഏതാണ്ട് നാനൂറിനടുത്ത് അപേക്ഷകരുണ്ടായിട്ടും പാലക്കാടിന് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ജില്ലയേക്കാള്‍ അപേക്ഷകര്‍ കുറവുള്ള പലയിടങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിക്കപ്പെട്ടപ്പോഴും പാലക്കാടിനോട് അവഗണനയായിരുന്നു.  സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയുമുണ്ടായി. പാലക്കാട് ജില്ലയുടെ എല്ലാ ഭാഗത്തു നിന്നും ആവശ്യക്കാര്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലം എന്ന നിലയില്‍ ഷൊര്‍ണൂരില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം സ്ഥാപിക്കണമെന്ന് എംബി രാജേഷ് എംപി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഉചിതമായ സ്ഥലം ലഭിക്കാതിരുന്നത് ഇതിന് തടസ്സമായി. പിന്നീട് എല്ലാ ഭൗതിക സാഹചര്യങ്ങളുമുള്ള ഒലവക്കോട് പോസ്റ്റ് ഓഫിസില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞ മാസം കത്തുനല്‍കിയിരുന്നുവെന്ന് എംബി രാജേഷ് എംപി പറഞ്ഞു.
Next Story

RELATED STORIES

Share it