kasaragod local

പാസ്‌പോര്‍ട്ട് കവറിന് 650 രൂപ വരെ ഈടാക്കുന്നുവെന്ന് പരാതി

തൃക്കരിപ്പൂര്‍: അപേക്ഷകരില്‍ നിന്ന് പാസ്‌പോര്‍ട്ട് കവറിന് 350 രൂപ മുതല്‍ 650 വരെയും മൊബൈലിലേക്ക് എസ്എംഎസ് അയക്കുന്നതിന് 45 രൂപ വരേയും നിര്‍ബന്ധിച്ച് പിരിക്കുന്നതായി പരാതി. പയ്യന്നൂരിലെ പാസ്‌പോര്‍ട്ട് സേവാകേന്ദത്തിനെതിയാണ് പരാതി. കവറുകള്‍ പലകുറി നിര്‍ബന്ധിച്ച് പിടിപ്പിക്കുന്നുവെന്ന് അപേക്ഷകര്‍ പറഞ്ഞു. പാസ്‌പോര്‍ട്ട് മോശമായാല്‍ 4000 രൂപ വരെ പിഴയടക്കേണ്ടി വരുമെന്നും അതുകൊണ്ട് കവര്‍ വാങ്ങണമെന്നും കൗണ്ടറിലെ ഉദ്യോഗസ്ഥര്‍ അപേക്ഷകരോട് ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞയാഴ്ച പാസ്‌പോര്‍ട്ട് ഓഫിസിലെത്തിയ മാണിയാട്ടെ എന്‍ജിനിയറിങ് വിദ്യാര്‍ഥിയോട് കവറിനും എസ്എംഎസിനും കൂടി 450 രൂപ ഈടാക്കിയിരുന്നു. കവറുകള്‍ താല്‍പര്യമുള്ളവര്‍ മാത്രം വാങ്ങിയാല്‍ മതിയെന്ന് ചട്ടമുള്ളപ്പോഴാണ് ഇവിടെ നിര്‍ബന്ധമാക്കുന്നത്.
അതേ സമയം എയര്‍പോര്‍ട്ടിലും മറ്റും കവര്‍ അഴിച്ചുമാറ്റി പാസ്‌പോര്‍ട്ട് മാത്രം നല്‍കേണ്ടതുണ്ടെന്ന് യാത്രികരും പറയുന്നു. ഹജ്ജ് വേളയില്‍ പാസ്‌പോര്‍ട്ടിന്റെ പുറത്ത് ഫോട്ടോയും പതിക്കേണ്ടതുണ്ട്.
പയ്യന്നൂര്‍ പാസ്‌പോര്‍ട്ട് സേവകേന്ദ്രത്തിലെത്തുന്നവര്‍ക്ക് പ്രാഥമിക സൗകര്യം പോലും നിര്‍വഹിക്കാന്‍ സംവിധാനമില്ല. ടോക്കണ്‍ വിളി വരുന്നതും കാത്ത് മഴയത്തും വെയിലത്തും കുട ചൂടി നില്‍ക്കേണ്ടുന്ന അവസ്ഥയാണ്. കൈക്കുഞ്ഞുങ്ങളുമായി കേന്ദ്രത്തിലെത്തുന്നവരുടെ അവസ്ഥ പരിതാപകരമാണ്. അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല.
Next Story

RELATED STORIES

Share it