പാസ്പോര്‍ട്ട് ഓഫിസിനു മുന്നില്‍ പ്രവാസികളുടെ സത്യഗ്രഹം ്
BY kasim kzm1 Feb 2018 3:28 AM GMT
kasim kzm1 Feb 2018 3:28 AM GMT
കോഴിക്കോട്: പ്രവാസികളോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പുലര്‍ത്തുന്ന അവഗണനയില്‍ പ്രതിഷേധിച്ച് പ്രവാസിലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് പാസ്പോര്‍ട്ട് ഓഫിസിന് മുന്നില്‍ സത്യാഗ്രഹം സംഘടിപ്പിച്ചു. പ്രവാസികളുടെ പ്രശ്—നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി യുപിഎ ഭരണകാലത്ത് ഏര്‍പ്പെടുത്തിയ പ്രവാസി വകുപ്പ് പുനസ്ഥാപിക്കുക, ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയന്റ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മാറ്റുക, ഹജ്ജ് യാത്രികരുടെ വിമാനക്കൂലി മറ്റു യാത്രാനിരക്കിന് ആനുപാതികമാക്കുക, ഹജ്ജ് സബ്—സിഡി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. മുസ്—ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സ്രോതസുകള്‍ എന്ന നിലയില്‍ പ്രവാസികളെ ഉപയോഗപ്പെടുത്തുകയും അവരുടെ പുരോഗതിക്കുവേണ്ടി യാതൊന്നും ചെയ്യാതിരിക്കുകയും എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിന്. ലോകപ്രവാസിയോഗം വിളിച്ചുചേര്‍ത്ത സര്‍ക്കാര്‍ സാധാരണക്കാരായ പ്രവാസികളെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്ന്് അദ്ദേഹം ആരോപിച്ചു. രണ്ടു തരത്തിലുള്ള പാസ്—പോര്‍ട്ട് ഏര്‍പ്പെടുത്താനുള്ള നീക്കം പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ പ്രവാസികളുടെ മുഴുവന്‍ പ്രശ്—നങ്ങളും പരിഹരിക്കാനുള്ള ആത്മാര്‍ഥത കേന്ദ്രസര്‍ക്കാറില്‍ നിന്ന് ഉണ്ടാവണം കെ പി എ മജീദ് പറഞ്ഞു. പ്രവാസിലീഗ് ജില്ലാ പ്രസിഡന്റ് കെ പി ഇമ്പിച്ചിമമ്മുഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ സി അബൂബക്കര്‍, ഓവര്‍സീസ് കെഎംസിസി ചീഫ് ഓര്‍ഗനൈസര്‍ സി വി എം വാണിമേല്‍, പ്രവാസിലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ മുന്നിയൂര്‍, ദുബൈ കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, പി വി ഇബ്രാഹിം (കുവൈത്ത്), നിയമത്തുല്ല കോട്ടക്കല്‍ (ഖത്തര്‍), ഒ കെ. ഇബ്രാഹിം, എന്‍ കെ ഇബ്രാഹിം(യുഎഇ), ഹാഷിം ചോറോട് (ഷാര്‍ജ), ഹംസ പയ്യോളി(ജില്ലാ പ്രസിഡന്റ്, കെഎംസിസി ദുബൈ), സി കെ വി യൂസുഫ്(ഗ്ലോബല്‍), എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് യു പോക്കര്,ഐ പി അഷ്—റഫ് സംസാരിച്ചു. എരഞ്ഞിപ്പാലം സഹകരണ ആസ്പത്രിക്ക് സമീപത്ത് നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ സത്യാഗ്രഹത്തിന് എത്തിയത്.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT