Flash News

പാസ്‌പോര്‍ട്ട് ഇനി ഹിന്ദിയിലും ; 8 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലും നിരക്കില്‍ ഇളവ്‌



ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ ഇനി ഹിന്ദിയില്‍ കൂടി അച്ചടിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇംഗ്ലീഷില്‍ മാത്രമായിരുന്നു പാസ്‌പോര്‍ട്ടില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്. പാസ്‌പോര്‍ട്ട് നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി 60 വയസ്സിനു മുകളിലുള്ളവര്‍ക്കും എട്ടുവയസ്സിനു താഴെയുള്ളവര്‍ക്കും ഫീസില്‍ 10 ശതമാനം കിഴിവ് നല്‍കും. തത്കാല്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ റേഷന്‍ കാര്‍ഡ് സമര്‍പ്പിച്ചാല്‍ മതി. ഈ ഇളവ് ഗ്രാമപ്രദേശങ്ങളിലെ പാന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഏറെ ഉപകാരപ്രദമാവും. പാസ്‌പോര്‍ട്ടുകള്‍ ദ്വിഭാഷയിലാവണമെന്നും അറബ് രാജ്യങ്ങളിലും ജര്‍മനിയിലും റഷ്യയിലും പാസ്‌പോര്‍ട്ടുകളില്‍ അവരുടെ ഭാഷകള്‍ ഉണ്ടാവുമ്പോള്‍ എന്തുകൊണ്ട് നമുക്ക് ഹിന്ദി ഉള്‍പ്പെടുത്തിക്കൂടായെന്നും മന്ത്രി ചോദിച്ചു.
Next Story

RELATED STORIES

Share it