പാസ്‌പോര്‍ട്ട്: അഞ്ച് വര്‍ഷത്തിന് ശേഷം ജനനത്തിയ്യതി തിരുത്തല്‍ പറ്റില്ല

കൊച്ചി: പാസ്‌പോര്‍ട്ടില്‍ അഞ്ചുവര്‍ഷത്തിനു ശേഷം ജനനത്തിയ്യതി തിരുത്താന്‍ നല്‍കുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച നയപരമായ തീരുമാനത്തില്‍ മാറ്റം വരുത്താനാവില്ല.
മൂന്നുവര്‍ഷം മുതല്‍ പത്തുവര്‍ഷം വരെയുള്ള കാലയളവില്‍ ജനനത്തിയ്യതി തിരുത്തണമെന്നാവശ്യപ്പെട്ടുള്ള നിരവധി അപേക്ഷകള്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍മാര്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ഏതു സാഹചര്യത്തിലാണ് പാസ്‌പോര്‍ട്ടില്‍ തെറ്റായ ജനനത്തിയ്യതി രേഖപ്പെടുത്തിയതെന്ന് തൃപ്തികരമായി വിശദീകരിക്കാന്‍ അപേക്ഷകര്‍ക്ക് കഴിയുന്നില്ലന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പാസ്‌പോര്‍ട്ട് സമ്പാദിച്ചതിനാലാവാം അപേക്ഷകര്‍ക്ക് തൃപ്തികരമായി വിശദികരണം നല്‍കാന്‍ കഴിയാതെ വരുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.
Next Story

RELATED STORIES

Share it