Flash News

പാസ്‌പോര്‍ട്ടിനായി മതംമാറണം: വിവാദത്തില്‍ ഉദ്യോഗസ്ഥനെ ന്യായീകരിച്ച് ആര്‍എസ്എസ് നേതാവ്

പാസ്‌പോര്‍ട്ടിനായി മതംമാറണം: വിവാദത്തില്‍ ഉദ്യോഗസ്ഥനെ ന്യായീകരിച്ച് ആര്‍എസ്എസ് നേതാവ്
X
ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ടിനായി മതംമാറണമെന്ന് ദമ്പതികളോടാവശ്യപ്പെട്ടെന്ന ആരോപണത്തില്‍ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥനെ ന്യായീകരിച്ച് ആര്‍എസ്എസ് നേതാവ്. ഡല്‍ഹി ആര്‍എസ്എസ് പ്രചാര്‍ പ്രമുഖായ രാജീവ് തുലി ആണ് ട്വിറ്റര്‍ പോസ്റ്റിലൂടെ ഉദ്യോഗസ്ഥനെ ന്യായികരിച്ചത്.പരാതിക്കാരുടെ ഭാഗം മാത്രമല്ല കുറ്റാരോപിതന്റെ വാദവും കേട്ട ശേഷം ആവണമായിരുന്നു ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കാനെന്നായിരുന്നു ട്വീറ്റ്. ഉദ്യേഗസ്ഥന് നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നല്‍കണമെന്ന്് അദ്ദേഹം വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മിശ്രവിവാഹിതരോട് മതംമാറണമെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥന്‍ വികാസ് മിശ്രയെ സ്ഥലം മാറ്റിയിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും നടപടിക്രമങ്ങളനുസരിച്ചുള്ള കാര്യങ്ങള്‍ മാത്രമേ താന്‍ ചെയ്തിട്ടുള്ളു എന്നും മിശ്ര പറഞ്ഞിരുന്നു.ഇതിനെയാണ് തുലിയും പിന്തുണച്ചത്.ട്വീറ്റ് വിവാദമായതോടെ അത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ആര്‍എസ്എസിന്റെ നിലപാടല്ലെന്നും തുലി പ്രതികരിച്ചു.



ദമ്പതികളില്‍ മുസ്‌ലിമായ യുവാവിനോട് ഹിന്ദുമതത്തിലേക്ക് മാറാനും യുവതിയോട് പേര് മാറ്റാനുമാണ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത്.
2007ല്‍ വിവാഹിതരായ മുഹമ്മദ് അനസ് സിദ്ദീഖി, തന്‍വി സേത്ത് ദമ്പതികള്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന്റെ അവസാന ഘട്ട നടപടിക്രമങ്ങള്‍ക്കായി എത്തിയപ്പോഴാണ് സംഭവം. രേഖകളുമായി ഉദ്യോഗസ്ഥന്റെ ക്യാബിനില്‍ കയറിയ തന്‍വിയുടെ രേഖകളില്‍ ഭര്‍ത്താവിന്റെ പേര് അനസ് എന്ന് കണ്ടതോടെ യുവതിയോട് പേരുമാറ്റാന്‍ നിര്‍ദേശിച്ചു. എന്നാല്‍ യുവതി ആവശ്യം നിരസിച്ചതോടെ മോശമായി പെരുമാറുകയായിരുന്നു.
പിന്നീട് അനസിനെ വിളിപ്പിച്ച ഉദ്യോഗസ്ഥന്‍ മതംമാറാന്‍ നിര്‍ദേശിക്കുകയും അല്ലാത്തപക്ഷം വിവാഹപത്രം നല്‍കില്ലെന്ന് ഭീഷണിപ്പെടുത്തി. ജൂണ്‍ 19നാണ് ഇരുവരും പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചത്. ഇതനുസരിച്ച് ബുധനാഴ്ച പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തില്‍ എത്താന്‍ നിര്‍ദേശിച്ചിരുന്നു. ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചാല്‍ മാത്രമേ അനസിന്റെ പാസ്‌പോര്‍ട്ട് പുതുക്കൂവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദമ്പതികള്‍ ആരോപിച്ചിട്ടുണ്ട്.
ദമ്പതികള്‍ വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ട്വിറ്ററിലൂടെ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് വിദേശമന്ത്രാലയം സംഭവത്തെക്കുറിച്ച് റിപോര്‍ട്ട് തേടിയിരുന്നു. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയും ഇയാള്‍ക്കെതിരേ അന്വേഷണം ആരംഭിച്ചതായും റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ പീയൂഷ് മിശ്ര അറിയിച്ചു. ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it