പാസ്റ്റര്‍ക്ക് ഏഴു വര്‍ഷം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും

മാനന്തവാടി: ഭര്‍തൃമതിയായ ആദിവാസിയുവതിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് തടവും പിഴയും. അമ്പലവയല്‍ കുമ്പളേരി കിഴക്കേക്കര വീട്ടില്‍ സുരേഷി(44)നെയാണ് കോടതി ശിക്ഷിച്ചത്. 2013 ജൂലൈ 9നാണ് യുവതി സുല്‍ത്താന്‍ ബത്തേരി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ചെതലയം പ്രദേശത്തെ ആരാധനാലയത്തില്‍ വച്ചു സുരേഷ് തന്നെ ബലാല്‍സംഗം ചെയ്തതായാണ് യുവതിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ബലാല്‍സംഗക്കുറ്റത്തിനും എസ്‌സി-എസ്ടി ആക്റ്റ് പ്രകാരവും സുല്‍ത്താന്‍ ബത്തേരി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് ആദിവാസിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിന് (എസ്എംഎസ്) കേസ് കൈമാറി. തുടര്‍ന്ന് എസ്എംഎസ് ഡിവൈഎസ്പിമാരായ ജീവാനന്ദ്, വി ഡി വിജയന്‍ എന്നിവര്‍ കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എസ്‌സി-എസ്ടി സ്‌പെഷ്യല്‍ കോടതി ജഡ്ജി പി സെയ്തലവിയാണ് ശിക്ഷ വിധിച്ചത്. 376ാം വകുപ്പ് പ്രകാരം ഏഴു വര്‍ഷം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും 323ാം വകുപ്പ് പ്രകാരം ആറു മാസം തടവുമാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജോഷി മുണ്ടക്കല്‍ ഹാജരായി.
Next Story

RELATED STORIES

Share it