Sports

പാസൊരുക്കി ഗ്രാനിറ്റ് സാക്ക

പാസൊരുക്കി ഗ്രാനിറ്റ് സാക്ക
X
imagesപാരിസ്: ഫ്രാന്‍സിനെ സമനിലയില്‍ കുരുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് താരമാണ് ഗ്രാനിറ്റ് സാക്ക. പാസിങ് ഗെയിമിലൂടെ എതിരാളികളെ വെള്ളംകുടിപ്പിക്കാന്‍ ആഴ്‌സനല്‍ മിഡ്ഫീല്‍ഡറായ സാക്കയ്ക്ക് സാധിച്ചു.
മല്‍സരത്തില്‍ 105 ടച്ചുകളില്‍ നിന്ന് 94 പാസുകളാണ് സഹതാരങ്ങള്‍ക്ക് സാക്ക കൈമാറിയത്. രണ്ടു മല്‍സരങ്ങളിലും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പാസിങ് ഗെയിമിന് ചുക്കാന്‍ പിടിച്ചതും സാക്ക തന്നെയായിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ ജര്‍മനിയുടെ ടോണി ക്രൂസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പാസ് നല്‍കിയ താരമായി സാക്ക മാറി.
ഗ്രൗണ്ടിനെ കുറ്റപ്പെടുത്തി ദെഷാംപ്‌സ്
പാരിസ്: സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മല്‍സരത്തിലെ ഗ്രൗണ്ട് മോശമായിരുന്നുവെന്ന് ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് കുറ്റപ്പെടുത്തി.
downloadഇതിന് ഉത്തരവാദികള്‍ ആരാണെന്ന് എനിക്കറിയില്ല. പക്ഷേ, മോശം ഗ്രൗണ്ടായിരുന്നു ഇത്- സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ ഗോള്‍രഹിത സമനില വഴങ്ങിയതിനു ശേഷം ദെഷാംപ്‌സ് പറഞ്ഞു.
മല്‍സരത്തില്‍ സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്യാന്‍ ടീമിന് സാധിച്ചു. എല്ലാ മല്‍സരങ്ങളും ബുദ്ധിമുട്ടേറിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കളിയുടെ ആദ്യപകുതിയില്‍ പോള്‍ പോഗ്ബ നടത്തിയ മികച്ച മുന്നേറ്റങ്ങളെയും ദെഷാംപ്‌സ് പ്രശംസിച്ചു.
Next Story

RELATED STORIES

Share it