kasaragod local

പാവനാടകവുമായി കുരുന്നുകളെത്തി; ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ശിശുദിനം ആഘോഷിക്കാന്‍

കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ക്കൊപ്പം ശിശുദിനം ആഘോഷിക്കാന്‍ കോട്ടയം മുണ്ടക്കയത്തുനിന്നും കുരുന്നുകളെത്തി.
സിഎംഎസ് എല്‍പി സ്‌കൂളിലെ 30 കുട്ടികളും എട്ട് അധ്യാപകരും പിടിഎ ഭാരവാഹികളുമാണ് കാസര്‍കോട്ടെത്തിയത്. പാവനാടകവുമായി ബഡ്‌സ് സ്‌കൂളിലെ കുട്ടികളുമായി സനേഹം പങ്കിടാനും അവരെ സഹായിക്കാനുമാണ് ഇവര്‍ ശിശുദിനാഘോഷത്തിനായി എത്തിയത്.
പാവനാടകം കളിച്ചു കിട്ടുന്ന തുക കുട്ടികള്‍ ബഡ്‌സ് സ്‌കൂളിനെ ഏല്‍പിക്കാനാണ് പരിപാടി. ഇന്ന് രാവിലെ പെര്‍ളയിലെ സാന്ത്വന ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പമാണ് ഇവര്‍ ശിശുദിനം ആഘോഷിക്കുക.
പരിപാടി പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിക്ക് ശേഷം വിവിധ സ്ഥലങ്ങളില്‍ അവതരിപ്പിക്കുന്ന 'കണ്ണീര്‍ പള്ളിക്കുടം' എന്ന പാവനാടകം എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും.
കുട്ടികള്‍ക്കായി സ്വരൂപിച്ച സാന്ത്വന സമ്മാനം പഞ്ചായത്തംഗം സഫ്രീന ഏറ്റുവാങ്ങും. മുണ്ടക്കയത്തുനിന്ന് സിഎംഎസ് എല്‍പി സ്‌കൂള്‍ മുഖ്യാധ്യാപകന്‍ റെജിമോന്‍ ചെറിയാന്‍, റീജാമ്മ ആന്റണി, ബിന്ദു സി ചെറിയാന്‍, മുഹമ്മദ് അനസ്, സ്‌കൂള്‍ ലീഡര്‍ റിഷിമ മറിയം ജോണി എന്നിവരാണ് സാന്ത്വനം വണ്ടിയുടെ അമരക്കാരായി ജില്ലയില്‍ എത്തിയത്.
Next Story

RELATED STORIES

Share it