Alappuzha local

പാവങ്ങളുടെ വായ്പാ കുടിശികയില്‍ മാനുഷികമായ ഇളവ് പരിഗണിക്കണമെന്ന് കലക്ടര്‍

ആലപ്പുഴ: സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്നവരുടെ ബാങ്ക് വായ്പകളില്‍ മാനുഷിക പരിഗണന നല്‍കി പലിശയെങ്കിലും കുറച്ച് നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്ന് ജില്ല കലക്ടര്‍ ടി വി അനുപമ  പറഞ്ഞു. ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളജില്‍ സംഘടിപ്പിച്ച ജില്ല കലക്ടറുടെ പൊതുജനസമ്പര്‍ക്കപരിപാടി സേവനസപ്ര്‍ശത്തില്‍ വായ്പ തിരിച്ചടവിന് ഇളവ് തേടിയെത്തിയവരുടെ പരാതി പരിഹരിക്കുകയായിരുന്നു കലക്ടര്‍.
വിദ്യാഭ്യാസ വായ്പയും പൊതുവിഭാഗത്തിലെ വായ്പയും  തിരിച്ചടക്കാന്‍ സാവകാശം തേടി നിരവധി പേരാണ് കളക്ടറെ സമീപിച്ചത്. പണം തിരിച്ചടയ്ക്കാന്‍  ബന്ധപ്പെട്ടവര്‍ തയ്യാറാണെന്നും പിഴ പലിശയില്‍ അര്‍ഹരായവര്‍ക്ക് ഇളവ് പിരഗണിക്കണമെന്ന് ലീഡ് ബാങ്ക് മാനേജര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
രാവിലെ ഒമ്പതിനു തുടങ്ങിയ അദാലത്ത് ഉച്ചകഴിഞ്ഞ് 1.15 നാണ് സമാപിച്ചത്. ആകെ 69 പരാതികള്‍ കളക്ടര്‍ക്ക് നേരിട്ട് ലഭിച്ചു അതില്‍ 32 എണ്ണം അപ്പോള്‍ തന്നെ തീര്‍പ്പാക്കി. ബാക്കി പരാതികള്‍ ഒരുമാസത്തിനകം പരിഹരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
കൂടുതല്‍ പരാതികളും സ്ഥലവും വീടുമില്ലെന്നതിലായിരുന്നു. ഈ പരാതികള്‍ ലൈഫില്‍ ഉള്‍പ്പെടുത്തി അടുത്ത സാമ്പത്തിക വര്‍ഷം  പരിഗണിക്കാന്‍ കളക്ടര്‍ മുനിസിപ്പല്‍ സെക്രട്ടറിക്കു നിര്‍ദ്ദേശം നല്‍കി. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും ലഭിച്ചു. കുടിവെള്ള വിതരണം മൂന്നു ദിവസത്തിലൊരിക്കല്‍ എന്നത് മാറ്റി മണിക്കൂറുകള്‍ ഇടവിട്ട് ആക്കണമെന്നും  വാട്ടര്‍ അതോറിട്ടിക്ക് നിര്‍ദ്ദേശം നല്‍കി.
Next Story

RELATED STORIES

Share it