Flash News

മില്‍മയുടെ പുതിയ പരസ്യ ചിത്രം പ്രതിക്കൂട്ടില്‍

മില്‍മയുടെ പുതിയ പരസ്യ ചിത്രം പ്രതിക്കൂട്ടില്‍
X
കോട്ടയം:  മില്‍മയ്ക്ക് വേണ്ടി ആഷിക് അബു സംവീധാനം ചെയ്ത് ഫഹദ് ഫാസിലും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളായി എത്തിയ പാല്‍ കസ്റ്റഡിയില്‍ എന്ന പരസ്യ ചിത്രം പ്രതികൂട്ടില്‍.പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസാണ് പരസ്യത്തിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. പോലിസ് സ്‌റ്റേഷന്‍ പശ്ചാത്തലമാക്കി തയ്യാറാക്കിയ പരസ്യചിത്രത്തില്‍ ഗാന്ധിജിയുടെ ചിത്രം ദുരുപയോഗിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് പരസ്യത്തിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്.


1950ലെ ചിഹ്ന നാമ ആക്ട് പ്രകാരം പരസ്യ ആവശ്യങ്ങള്‍ക്ക് ഗാന്ധിജിയുടെ ചിത്രം ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. പരസ്യത്തില്‍ പോലിസ് സ്‌റ്റേഷനിലെ ഭിത്തിയില്‍ ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഈ നിയമത്തിന് എതിരാണെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ അടിയന്തിരമായി പരസ്യം പിന്‍വലിക്കുകയോ ഗാന്ധിജിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഭാഗം പരസ്യത്തില്‍ നിന്നും ഒഴിവാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് മില്‍മയ്ക്ക് കത്തയച്ചതായി ചെയര്‍മാന്‍ എബി ജെ ജോസ് അറിയിച്ചു.മില്‍മ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.

നേരത്തെ ചലചിത്ര നടന്‍ മാധവനെ നായകനാക്കി ഒരു സ്വര്‍ണ്ണ വ്യാപാര സ്ഥാപനം പോലിസ് സ്‌റ്റേഷന്റെ പശ്ചാത്തലത്തില്‍ ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചു ചിത്രീകരിച്ച പരസ്യം ഫൗണ്ടേഷന്റെ പരാതിയെ തുടര്‍ന്നു പിന്‍വലിച്ചിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനം നിയമം ലംഘിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it