kannur local

പാല്‍ ഉല്‍പാദനത്തില്‍ വന്‍ വളര്‍ച്ച: മന്ത്രി കെ സി ജോസഫ്

ശ്രീകണ്ഠപുരം: ജില്ലയുടെ മലയോരമേഖലയില്‍ പാല്‍ ഉല്‍പാദനത്തില്‍ വന്‍ പുരോഗതിയുണ്ടായതിന്റെ ഫലമായാണ് മില്‍മ ശ്രീകണ്ഠപുരത്ത് പുതിയ യൂനിറ്റ് തുടങ്ങുന്നതെന്ന് മന്ത്രി കെ സി ജോസഫ്. ശ്രീകണ്ഠപുരത്ത് മില്‍മ മലയോര ഡയറിയുടെ ഒന്നാം ഘട്ടവും രജതജൂബിലി ആഘോഷത്തിന്റെ ജില്ലാതല പരിപാടികളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയോര ഡയറിയിലേക്ക് ആധുനിക ഉപകരണങ്ങള്‍ അനുവദിക്കും. ഇതേ വളര്‍ച്ച തുടരുകയാണെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ കേരളത്തിന് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഒരു തുള്ളി പാല്‍ പോലും വാങ്ങേണ്ടിവരില്ലെന്ന് മന്ത്രി പറഞ്ഞു.
മലയോര വികസന ഏജന്‍സിയും സര്‍ക്കാരും ചേര്‍ന്ന് 13.1 കോടി രൂപയാണ് ഡയറിക്കായി നല്‍കിയിരിക്കുന്നത്. മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ശ്രീകണ്ഠപുരം നഗരസഭ ചെയര്‍മാന്‍ പി പി രാഘവന്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസന്തകുമാരി, മില്‍മ മലബാര്‍ മേഖല യൂനിയന്‍ ചെയര്‍മാന്‍ കെ എന്‍ സുരേന്ദ്രന്‍ നായര്‍, മാനേജിങ് ഡയറക്ടര്‍ കെ ടി തോമസ്, തിരുവനന്തപുരം മേഖല ചെയര്‍മാന്‍ കല്ലട രമേശ്, എറണാകുളം മേഖല ചെയര്‍മാന്‍ എ ബാലന്‍, ഡയറക്ടര്‍ പി എം ജോസഫ് സംസാരിച്ചു. ക്ഷീര കര്‍ഷകര്‍ക്കുള്ള അപകട ഇന്‍ഷൂറന്‍സ്, കന്നുകാലി ഇന്‍ഷുറന്‍സ്, ചികില്‍സാ ധനസഹായം, മിനി ഷോപ്പി സാമ്പത്തികസഹായം, ക്ഷീരകര്‍ഷകരുടെ മക്കള്‍ക്കുള്ള ആം ആദ്മി സ്‌കോളര്‍ഷിപ്പ് എന്നിവയുടെ വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു.—
Next Story

RELATED STORIES

Share it