Flash News

പാല്‍ഘറില്‍ പാളിപ്പോയ തിരഞ്ഞെടുപ്പ് തന്ത്രമെന്ന് കോണ്‍ഗ്രസ്: കെട്ടിവച്ച കാശും നഷ്ടം

പാല്‍ഘറില്‍ പാളിപ്പോയ തിരഞ്ഞെടുപ്പ് തന്ത്രമെന്ന് കോണ്‍ഗ്രസ്: കെട്ടിവച്ച കാശും നഷ്ടം
X
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിന് കാരണം ഫലപ്രദമായ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ അഭാവമെന്ന് വിലയിരുത്തല്‍.ജനരോഷം ബിജെപിക്കെതിരായിട്ടും മുതലാക്കാനാവാത്ത തന്ത്രമാണ് പാല്‍ഘറില്‍ പ്രയോഗിച്ചതെന്നാണ് തിരഞ്ഞെടുപ്പ് അവലോകനത്തില്‍ കോണ്‍ഗ്രസ് വക്താക്കള്‍ അറിയിച്ചത്. കൂടാതെ ജനവിധി തങ്ങള്‍ക്കനുകൂലമാക്കാന്‍ സാധിക്കാഞ്ഞതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവച്ച് കാശും നഷ്ടമായി.കെട്ടിവച്ച കാശ് പോവാതിരിക്കാന്‍ കോണ്‍ഗ്രസ്് സ്ഥാനാര്‍ഥി ദാമോദര്‍ ഷിങ്ദയ്ക്ക് 52199 വോട്ടുകള്‍ വേണമെന്നിരിക്കെ ഇദ്ദേഹത്തിന് പോള്‍ ചെയ്തത് വെറും 47,714 വോട്ടുകള്‍ മാത്രം.ആദിവാസി ഗ്രോത വിഭാഗങ്ങള്‍ക്ക് പ്രാധാന്യമുള്ള മണ്ഡലത്തില്‍ കാര്യക്ഷമമായ തന്ത്രങ്ങള്‍ മെനയാന്‍ തുടക്കം മുതല്‍ക്കെ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു.



പ്രദേശിക പാര്‍ട്ടികളോട് ഒത്തുചേര്‍ന്നായിരുന്നു തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിട്ടത്. എന്നാല്‍ തിരഞ്ഞെടുപ്പിനെ കാര്യക്ഷമമാക്കാന്‍ മുന്നണിക്ക് കഴിഞ്ഞില്ല. സ്വരചേര്‍ച്ചകളും മുന്നണിമര്യാദകളും പാലിക്കാതെ ഒഴപ്പന്‍ മട്ടിലായിരുന്നു പ്രചാരണങ്ങള്‍. ബിജെപിയുടെ തന്നെ സിറ്റിങ് സീറ്റായ പാല്‍ഗഡില്‍ ചിന്തമന്‍ വനാഗ അന്തരിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിജെപി സ്ഥാനാര്‍ഥിരാജേന്ദ്ര ഗാവിത്തിന് ലഭിച്ചത് 2,72,782 വോട്ടുകളാണ്. 29572 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. അതേസമയം, സാങ്കേതികമായി എന്‍ഡിഎ ഭരണകക്ഷിയാണെങ്കിലും തങ്ങളെ നിരന്തരം പ്രയാസപ്പെടുത്തുന്ന കക്ഷിയായ ശിവസേനയെ തറപറ്റിക്കാന്‍ സാധിച്ചത് ബിജെപിയുടെ വിജയത്തിന് പാല്‍ഘഡില്‍ മധുരം കൂട്ടി. ചിന്തമന്‍ വനാഗയുടെ മകനെ സ്ഥാനാര്‍ഥിയാക്കിയാണ് ബിജെപിയെ ഇവിടെ ശിവസേന ഞെട്ടിച്ചത്. മകനെ സ്ഥാനാര്‍ഥിയാക്കി സഹതാപതരംഗം സൃഷ്ടിച്ച വോട്ട് മറിക്കാനായിരുന്നു ശിവസേനയുടെ ശ്രമം. എന്നാല്‍ 29572 വോട്ടുകള്‍ക്ക് മകന്‍ ശ്രിനിവാസ് വനേഗയെ ബിജെപി പരാജയപ്പെടുത്തുകയായിരുന്നു. രാജേ്ന്ദ്ര ഗാവിത് മുന്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്നോടിയാണ് പാര്‍ട്ടി വിട്ട് ബിജെപി പാളയത്തിലെത്തിയത്.
Next Story

RELATED STORIES

Share it