Flash News

പാലോളി റിപോര്‍ട്ട് : മെക്കയുടെ നിയമസഭാ മാര്‍ച്ച് 17ന്‌



കൊച്ചി: ഇടതു മുന്നണി പ്രകടനപത്രികയിലെ വാഗ്ദാനങ്ങളായ പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുക, പിന്നാക്കവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സംവരണാനുകൂല്യം ഉറപ്പുവരുത്തുക എന്നിങ്ങനെ ഇരുപതിലധികം ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി മുസ് ലിം എംപ്ലോയീസ് കള്‍ചറല്‍ അസോസിയേഷന്‍ (മെക്ക) സംസ്ഥാന കമ്മിറ്റി ഈ മാസം 17നു നിയമസഭാ മാര്‍ച്ച് നടത്തും. പ്രകടനപത്രികയിലെ 422, 579 ഇനങ്ങളിലൂടെ വാഗ്ദാനം ചെയ്തിട്ടുള്ള ന്യൂനപക്ഷ-പിന്നാക്കവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ് ഒന്നാം വാര്‍ഷികത്തിലേക്ക് കടക്കുന്ന അവസരത്തില്‍ നടപ്പില്‍വരുത്താന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് എറണാകുളത്തു ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.  സംസ്ഥാന പ്രസിഡന്റ് എം അലിയാരുകുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ അലി സംഘടനാ റിപോര്‍ട്ടും പ്രമേയങ്ങളും അവതരിപ്പിച്ചു. ദേശീയ പ്രസിഡന്റ് എ എസ് എ റസാഖ് ചര്‍ച്ച ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it