thiruvananthapuram local

പാലോട് മേള നാളെമുതല്‍

പാലോട്: പാലോട് പൗരാവലി സംഘടിപ്പിക്കുന്ന 55-ാമത് പാലോട് മേള നാളെ തുടങ്ങി 16ന് സമാപിക്കും. ഏഴിന് രാത്രി 8ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്യും. കലാ സാംസ്‌കാരിക സമ്മേളനം മന്ത്രി തോമസ് ഐസക്കും ടൂറിസം വാരാഘോഷവും വി എം സുധീരനും ഉദ്ഘാടനം ചെയ്യും. ഡി കെ മുരളി എംഎല്‍എ അധ്യക്ഷത വഹിക്കും. എം മുകേഷ് എംഎല്‍എ മുഖ്യാതിഥിയാവും. രാത്രി ഒമ്പതു മുതല്‍ നൃത്തോല്‍സവം. എട്ടിന് രാവിലെ 10ന് കാര്‍ഷിക സെമിനാറില്‍ കര്‍ഷകര്‍ക്ക് വിത്തും വളവും സൗജന്യമായി നല്‍കും. 5 മണി മുതല്‍ പരിസ്ഥിതി സമ്മേളനവും രാത്രി 8ന് ഗാനമേളയും നടക്കും. ഒമ്പതിന് വൈകീട്ട് നാലിന് അക്ഷര ശ്ലോക സദസ്സും അഞ്ചു മുതല്‍ യുവജ സംവാദവും രാത്രി എട്ടിന് പുലിയാട്ടവും നടക്കും. 10ന് രാവിലെ 10ന്  കുട്ടികളുടെ ചിത്ര രചനാമല്‍സരങ്ങളും മൂന്നു മുതല്‍ വടംവലി മല്‍സരവും നടക്കും. 11ന് വനിതാ സംഗമവും രാത്രി ഏഴിന് നാടകോല്‍സവവും നടക്കും. 12ന് വൈകീട്ട് അഞ്ചിന് നാടന്‍ പാചക മല്‍സരം, ഓല മെടയല്‍ മല്‍സരം എന്നിവ നടക്കും. ആറിന് സാംസ്‌കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പദ്മശ്രീ ലക്ഷ്മികുട്ടിയമ്മയെ സമ്മേളനത്തില്‍ ആദരിക്കും. രാത്രി 10 ന് പെരുങ്കളിയാട്ടം നടക്കും. 13ന് മയക്കുമരുന്ന് സമൂഹത്തിലുണ്ടാകുന്ന വിപത്തും പ്രതിരോധവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വൈകീട്ട് നാലിന് കബടി ടൂര്‍ണമെന്റ് നടക്കും. 14ന് കാവ്യസന്ധ്യ കവി ഏഴാഞ്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രാത്രി 8 മുതല്‍ നാടകം നടക്കും. 15ന് കര്‍ഷക സംഗമവും മലയോര അവാര്‍ഡ് വിതരണവും ഉദ്ഘാടനം മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. രാത്രി 9 മുതല്‍ അഗ്‌നികണ്ഠാകര്‍ണന്‍ തെയ്യം നടക്കും. 16ന് സമാപന സമ്മേളനം ഉദ്ഘാടനം വി എസ് അച്ച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. രത്രി 9 മുതല്‍ ഗാനമേള നടക്കും.  ആന്ധ്ര, തെലുങ്കാന, പോത്തുകളുടെ പ്രദര്‍ശനവും വില്‍പനയും മേളയുടെ ആദ്യ ദിനം മുതല്‍ ഉണ്ടായിരിക്കും.
Next Story

RELATED STORIES

Share it