wayanad local

പാലില്‍ വെള്ളം ചേര്‍ത്ത സംഭവം: നടപടി സ്വീകരിക്കുമെന്ന്

കേണിച്ചിറ: പാമ്പ്ര ക്ഷീരസംഘത്തില്‍ പാലില്‍ വെള്ളം ചേര്‍ത്ത് വില്‍പ്പന നടത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ക്ഷിരവികസന ഡയറക്ടര്‍ അറിയിച്ചതായി എല്‍ഡിഎഫ് ഇരുളം മേഖല കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. പാമ്പ്ര ക്ഷീരസംഘത്തില്‍ സ്വകാര്യ ഫാം ഉടമ പാലില്‍ വെള്ളം ചേര്‍ത്ത് നല്‍കിയ സംഭവുമായി ബന്ധപ്പെട്ട് സെക്രട്ടറിയുടേയും ജീവനക്കാരന്റേയും പേരില്‍ നടപടി സ്വികരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുളത്തെ ക്ഷീര സംഘം ഓഫിസ് രണ്ടു തവണ  ഉപരോധിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ സമരത്തിന്റെ ഭാഗമായി പൂതാടി പഞ്ചായത്ത് ഓഫിസില്‍ സമരക്കാരും ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് കുറ്റക്കാരുടെ പേരില്‍ പതിനഞ്ച് ദിവസത്തിനകം നടപടി സ്വീകരിക്കുമെന്ന് ക്ഷീര വികസന ഡയറക്ടര്‍ ഉറപ്പ് നല്‍കിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു. സമരസമിതി ഭാരവാഹികളായ കെ എസ് ഷിനു, എസ് ജി സുകുമാരന്‍, എ ജെ കുര്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ സാബു, ടി ആര്‍ രവി ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it