kozhikode local

പാലിയേറ്റീവ് സംഗമം 'ഒപ്പം 2018' ഉണര്‍ത്തുപാട്ടായി

മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രവും ആശ്വാസ് പാലിയേറ്റീവ് കെയറും ചേര്‍ന്ന് സംഘടിപ്പിച്ച പാലിയേറ്റീവ് സംഗമം ‘ഒപ്പം 2018 ‘ശ്രദ്ധേയമായി. കുമാരനെല്ലൂര്‍ ജിഎല്‍പി സ്‌കൂളില്‍ നടന്ന സംഗമം ജോര്‍ജ് എം തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോ.ഷംസീര്‍ (കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളജ് ) മുഖ്യാതിഥിയായിരുന്നു. മുക്കം എസ്‌ഐ അഭിലാഷ് ഉപഹാര വിതരണം ഉദ്ഘാടനം ചെയ്തു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് വി കെ വിനോദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി കെ ഖാസിം, വി പി ജമീല, അബ്ദുല്ല കുമാരനെല്ലൂര്‍, വി എന്‍ ജനാസ്,  ചെയര്‍മാന്‍ ഡോ.മനുലാല്‍, കണ്‍വീനര്‍ ബക്കര്‍ കളര്‍ ബലൂണ്‍, ആശ്വാസ് ചെയര്‍മാന്‍ ആലി ഹസന്‍ സംസാരിച്ചു. എന്റെ മുക്കം വാട്‌സ് ആപ്പ് കൂട്ടായ്മ വളണ്ടിയര്‍ സേവകരായി. ഗ്രാമ പഞ്ചായത്തില്‍പ്പെട്ട 116 രോഗികളും അവരുടെ കുടുംബാംഗങ്ങളും സംഗമത്തില്‍ പങ്കാളികളായി.അപകടങ്ങളും രോഗങ്ങളും കാരണം വര്‍ഷങ്ങളായി വീടുകളില്‍ കിടപ്പിലായ രോഗികള്‍ക്ക് പുറം ലോകം കാണാനും പഴയ സുഹൃത്തുക്കളെയും പരിചയക്കാരെയും കാണാനും കലാപരിപാടികളിലൂടെ സന്തോഷം പങ്കുവെക്കാനും സംഗമം അവസരമായി.
Next Story

RELATED STORIES

Share it