പാലായില്‍ വീണ്ടും മല്‍സരിക്കുമെന്ന് കെ എം മാണി

കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ തന്നെ മല്‍സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ മല്‍സരരംഗത്ത് തന്നെ ഉണ്ടാവും ഒരിടത്തേക്കും ഒളിച്ചോടില്ല. മല്‍സരിക്കണമെന്നത് പാലാക്കാരുടെ ആഗ്രഹമാണെന്നും താന്‍ മല്‍സരിക്കില്ലെന്നു പറയുന്നവര്‍ ശത്രുക്കളാണെന്നും മാണി പറഞ്ഞു. ആരോഗ്യമുള്ളിടത്തോളം കാലം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) മുന്നണിയില്‍ കൂടുത ല്‍ സീറ്റുകള്‍ ചോദിക്കും. പാ ര്‍ട്ടിക്കുള്ളില്‍ ഒരുവിധത്തിലും അഭിപ്രായവ്യത്യാസമില്ല. പരസ്യപ്രസ്താവന ആരു നടത്തിയാലും പാര്‍ട്ടി ഇടപെടും. പരസ്യപ്രസ്താവന അതിരുവിടാന്‍ പാടില്ല. പാര്‍ട്ടിയിലെ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികളെ അംഗീകരിക്കില്ല. കേരള കോണ്‍ഗ്രസ്സില്‍ അഭിപ്രായഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണ്. സമയമാവുമ്പോള്‍ വേണ്ട രീതിയി ല്‍ ഇത്തരം വിവാദങ്ങള്‍ കൈകാര്യംചെയ്യും. വിവാദങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല. പാര്‍ട്ടിക്ക് എതിരായ നീക്കത്തിനു പിന്നില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ്.[related] അച്ചടക്കം ലംഘിക്കുന്നവര്‍ക്ക് പി സി ജോര്‍ജിന്റെ അനുഭവമായിരിക്കുമെന്നും റബര്‍ കര്‍ഷകരുടെ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ പോരെന്നും കെ എം മാണി പറഞ്ഞു.
Next Story

RELATED STORIES

Share it