Kollam Local

പാലരുവി സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു

കൊല്ലം: കടുത്ത വേനലിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പാലരുവി സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു. അരമാസത്തെ ഇടവേളയ്ക്ക് ശേഷം ഞായറാഴ്ച മുതലാണ് ഇവിടേക്ക് വീണ്ടും സഞ്ചാരികളെ പ്രവേശിപ്പിച്ച് തുടങ്ങിയത്. കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിലും വന്യജീവികള്‍ കൂടുതലായി വേനല്‍ക്കാലത്ത് പാലരുവിയിലേക്കും സമീപവനമേഖലയിലും എത്തുമന്നതിനാലുമാണ് പാരിസ്ഥിതിക സംരക്ഷണാര്‍ഥം വനംവകുപ്പ് പാലരുവിയിലേക്കുള്ള സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

വെള്ളച്ചാട്ടവും പരിസരപ്രദേശങ്ങളിലെ അപൂര്‍വ്വ വനങ്ങളും ചേര്‍ന്ന് മനോഹരമായ ഈ പ്രദേശം കൊല്ലത്ത് നിന്നും 75 കിലോമീറ്റര്‍ അകലെയാണ്. ആര്യങ്കാവില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ഉള്ളിലായി വനത്തിനുള്ളില്‍ ആണ് പ്രകൃതിയുടെ മനോഹരമായ ഈ സംഭാവന. പല അപൂര്‍വ്വ വൃക്ഷങ്ങളും സസ്യങ്ങളും വെള്ളച്ചാട്ടത്തിനു സമീപപ്രദേശത്ത് കാണാം.
സഹ്യപര്‍വ്വതനിരകളില്‍പ്പെട്ട രാജക്കൂപ്പ് മലനിരകളില്‍ നിന്നും ഉത്ഭവിച്ച് മുന്നൂറടി പൊക്കത്തില്‍ നിന്നും പാല്‍ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്.
മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് അരുവികള്‍ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപ്പപ്പെടുന്നത്. രാജവാഴ്ചക്കാലം മുതല്‍ തന്നെ ഒരു സുഖവാസകേന്ദ്രമായി പാലരുവി അറിയപ്പെട്ടിരുന്നുണ്ട്.
രാജവാഴ്ചയുടെ അവശേഷിപ്പുകളായ കുതിരലായവും ഒരു കല്‍മണ്ഡപവും ഇവിടെ ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നു. ഇവയും സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണ്. ഉള്‍വനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിനു ഔഷധഗുണമുണ്ടാകുമെന്നും നാട്ടുകാര്‍ അവകാശപ്പെടുന്നുണ്ട് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ ആയിരക്കണക്കിനു സഞ്ചാരികള്‍ വരുന്ന സ്ഥലമാണിവിടം.
രാജവാഴ്ചക്കാലം മുതല്‍ തന്നെ ഒരു സുഖവാസകേന്ദ്രമായി പാലരുവി അറിയപ്പെട്ടിരുന്നു.തിരുവിതാംകൂറിലെ രാജാക്കന്മാര്‍ സുഖവാസത്തിനായി ഇവിടെ എത്തിയിരുന്നതായി പറയപ്പെടുന്നു.
രാജവാഴ്ചയുടെ അവശേഷിപ്പുകളില്‍ പലതും ഉരുള്‍പൊട്ടലുകളില്‍ ജലമെടുത്തെങ്കിലും കുതിരലായവും കല്‍മണ്ഡപങ്ങളും ഇവിടെ ഇപ്പോഴും കാണുവാന്‍ സാധിക്കും. അപകട സാധ്യതയില്ല എന്നതും ഇവിടേക്ക് സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് കാരണമാണ്.
Next Story

RELATED STORIES

Share it