kannur local

പാലത്തില്‍ നിന്ന് കാര്‍ 20അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവറെ പരിക്കില്ലാതെ രക്ഷപ്പെടുത്തി

പഴയങ്ങാടി: വാടിക്കല്‍ക്കടവ് പാലത്തിനു മുകളില്‍ നിന്ന് കാര്‍ നിയന്ത്രണം വിട്ട് 20അടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ പയ്യന്നൂര്‍ സ്വദേശിയെ പരിക്കില്ലാതെ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം.
പഴയങ്ങാടി ഭാഗത്തു നിന്നും മാട്ടൂല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി ആള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം. താഴെ വലിഞ്ഞു കെട്ടിയ സ്റ്റേവയറില്‍ തട്ടി കാര്‍ നിന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി. കാറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്നാണ് പുറത്തെടുത്തത്.
അഞ്ചുവര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് കല്ലുപറമ്പില്‍ ഹര്‍ഷന്റെ വീട്ടിനു മുകളിലേക്ക് പോലിസ് ജീപ്പ് മറിഞ്ഞിരുന്നു. അപകടത്തില്‍ എഎസ്‌ഐക്കും പോലിസ് ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് നീക്കി.
Next Story

RELATED STORIES

Share it