Alappuzha local

പാലത്തിന്റെ അപ്രോച്ച് റോഡുകള്‍ താഴ്ന്നുനില്‍ക്കുന്നത് അപകടക്കെണിയാവുന്നു



എടത്വ: പാലത്തിന്റെ അപ്രോച്ചുകള്‍ താഴ്്്ന്നുനില്‍ക്കുന്നത് അപകടകെണിയാകുന്നു.എടത്വ തായങ്കരി ചമ്പക്കുളം റോഡിലെ മിക്ക പാലങ്ങളുടെയും അപ്രോച്ചുകള്‍ രണ്ടിഞ്ചു മുതല്‍ നാലിഞ്ചു വരെ താഴ്ന്നു കിടക്കുകയാണ്. ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് ഇരുചക്രവാഹന യാത്രക്കാരും ഓട്ടോറിക്ഷക്കാരും ആണ്.കണ്ടങ്കരി അമ്മാറു തോടിനു കുറുകെയുള്ള പാലത്തിന്റെ അപ്രോച്ച് അരയടിയോളം താഴ്ന്നു കിടക്കുകയാണ്. പലപ്പെഴും പാലത്തിലേക്ക് വാഹനങ്ങള്‍ക്ക് കയറാന്‍ കഴിയാതെ പിറകോട്ടു ഉരുണ്ടുവരുന്ന സംഭവവും, സ്ത്രീകളായ സ്‌കൂട്ടര്‍ യാത്രികര്‍ പാലത്തിന്റെ കോണ്‍ക്രീറ്റില്‍ തട്ടി മറിഞ്ഞു വീഴുന്ന സംഭവവും ഉണ്ടായിട്ടുണ്ട്.നെല്ലെടുപ്പു വേളയില്‍ നെല്ലുകയറ്റിയ വാഹനങ്ങള്‍ ഏറെ ദുരിതം അനുഭവിക്കുകയുണ്ടായി. 12 മുതല്‍ 20 ടണ്‍ വരെ നെല്ല് കയറ്റിയ വലിയ ലോറികള്‍ പാലത്തിലേക്ക് കയറാന്‍ കഴിയാതെ ഏറെ ബുദ്ധിമുട്ടുകയും,ഇതുമൂലം ഗതാഗതതടസ്സം ഉണ്ടാകുകയും ചെയ്തിരുന്നു.റോഡിന്റെ സ്ഥിതിയും ശോചനീയമാണ്.എടത്വ പൊലീസ് സ്റ്റേഷന്‍ ക്വോര്‍ട്ട്‌സ്  മുതല്‍ ചങ്ങങ്കരി വരെയുള്ള സ്ഥത്തുകൂടി യാത്ര ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ കുഴിയാണ്. ഒക്ടോബര്‍ 25 നു മുന്‍പായി പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും കുഴികളില്‍ ഒരുകുട്ട മണ്ണുപോലും ഇട്ടിട്ടില്ല.വളരെയേറെ ദുരിതമനുഭവിക്കുകയാണ് യാത്രക്കാര്‍.നിത്യേന ഇരുചക്രവാഹനയാത്രക്കാരുള്‍പെടെ നൂറുകണക്കിനു വാഹനങ്ങളാണ് കടന്നു പോകുന്നത്. പാലത്തിന്റെ അപ്രോച്ചുകള്‍ ഉയര്‍ത്തുകയും റോഡിലെ കുഴികള്‍ അടച്ച് ടാറിങ് നടത്തുകയും വേണമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it