Alappuzha local

പാലത്തിന്റെയും റോഡിന്റെയും നിര്‍മാണം തുടങ്ങി

അമ്പലപ്പുഴ: മന്ത്രി ജി സുധാകരന്റെ എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 27.5 ലക്ഷം രൂപ ചെലവഴി്ച്ചുള്ള പാലത്തിന്റെയും റോഡിന്റയും നിര്‍മ്മാണത്തിന് തുടക്കമായി. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ വളഞ്ഞവഴി കമ്പിവളപ്പ് ഖാദിരിയ്യ മദ്രസയ്ക്ക് സമീപമുള്ള പാലത്തിന്റെയും റോഡിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ശനിയാഴ്ച രാവിലെ തുടക്കമായത്.
മന്ത്രി ജി സുധാകരന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു. പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണറോഡുകള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ സഞ്ചാരയോഗ്യമാക്കുമെന്നും റോഡുനിര്‍മ്മാണത്തില്‍ പ്രത്യക്ഷത്തിലുള്ള അഴിമതിയ്ക്ക് തടയിടാനായെന്നും മന്ത്രി പറഞ്ഞു. കമ്പിവളപ്പില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍ അദ്ധ്യക്ഷനായി. ഡി ദിലീഷ്, , ഇ കെ ജയന്‍, എന്‍ വാസു, നജീബ്, സലിം എന്നിവര്‍ സംസാരിച്ചു. അനിതാസതീഷ് സ്വാഗതം പറഞ്ഞു.
Next Story

RELATED STORIES

Share it