malappuram local

പാലത്തറയില്‍ അപകടം തുടര്‍ക്കഥ; ബസ് നാട്ടുകാര്‍ അടിച്ചു തകര്‍ത്തു

കോട്ടക്കല്‍: ദേശീയപാത പാലത്തറയിലെ അപകടം തുടര്‍ക്കഥയായതോടെ നാട്ടുകാര്‍ അപകടം വരുത്തിയ ബസ് അടിച്ചു തകര്‍ത്തു. മൂന്നാം ദിവസവും അപകടം നടന്നതോടെയാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയത്. തെരുവിലിറങ്ങിയവരെ അകറ്റാന്‍ പോലിസ് നടത്തിയ ലാത്തിചാര്‍ജില്‍ ഒരാള്‍ ക്ക് പരിക്കേറ്റു.
ഇതിനിടെ രംഗം പകര്‍ത്താ ന്‍ വന്ന മാതൃഭൂമി ഫോട്ടഗ്രാഫറെയും കൈയേറ്റം ചെയ്തു. പത്ര ഓഫിസും തകര്‍ത്തു. രാവിലെ 10.45 ഓടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്നും ഗുരുവായൂരിലേക്ക് വന്ന ഹിദ ബസാണ് അപകടം വരുത്തിയത്. റോഡിന്റെ എതിര്‍ ദിശയിലൂടെ അമിത വേഗത്തില്‍ വന്ന ബസ് ബൈക് യാത്രികരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. യാത്രികരായ കോക്കൂര്‍ സ്വദേശി പ്രദീഷ്‌കുമാര്‍ (24), കുന്ദംകുളം സ്വദേശി ഹബീബ് (23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ പ്രദീഷ്‌കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസം തുടര്‍ച്ചയായി ഇവിടെ ഉണ്ടായ അപകടത്തില്‍ മൂന്നു പേര്‍മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച്ച ബൈക്കില്‍ ബസ് ഇടിച്ച് വിദ്യാര്‍ഥി മരിച്ചിരുന്നു. തിങ്കളാഴ്ച്ച കാറില്‍ ലോറി ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് ഇന്നലെ വീണ്ടും അപകടം ഉണ്ടായതും രണ്ട് പേര്‍ക്ക് പരിക്കേറ്റതും. ഇതെ തുടര്‍ന്നു രോഷാകുലരായ നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. ഇതിനിടെ രംഗം പകര്‍ത്തിയ മാതൃഭൂമി ഫോട്ടോ ഗ്രാഫര്‍ സാജന് നേരെ ആക്രമമുണ്ടായി. പത്ര ഓഫിസും അടിച്ചു തകര്‍ത്തു. ആക്രമണത്തില്‍ ഓഫിസിന്റെ മുന്‍വശത്തെ ചില്ലുകളും ഫര്‍ണിച്ചറുകളും തകര്‍ന്നിട്ടുണ്ട്. പ്രശ്‌നം രൂക്ഷമായതോടെ പോലിസ് എത്തി ലാത്തി വീശി. ഇതിനിടെയാണ് ഒരാള്‍ക്കു പരിക്കേറ്റത്. സ്വാഗതമാട് സ്വദേശി വാസുവിന് പരിക്കേറ്റത്. നാട്ടുകാര്‍ റോഡ് ഉപരോധിച്ചതോടെ ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പോലിസ് മറ്റിടങ്ങളിലൂടെ വാഹനങ്ങള്‍ തിരിച്ചു വിട്ടു. അപകടം വരുത്തിയ ബാലുശ്ശേരി കുന്നംപടി ബിജുവിനെതിരെ പോലിസ് കേസെടുത്തു. പത്ര ഓഫിസ് തകര്‍ത്തതുമായി ബന്ധപ്പെട്ടും ബസ് തകര്‍ത്ത സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it