പാലച്ചിറമാട് സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു
BY kasim kzm15 July 2018 12:52 AM GMT
kasim kzm15 July 2018 12:52 AM GMT
കോട്ടക്കല്‍: ദേശീയപാത പാലച്ചിറമാട് സ്വകാര്യ ബസ് മറിഞ്ഞു ഒരാള്‍ മരിച്ചു. 54 പേര്‍ക്ക് പരിക്കേറ്റു. വളാഞ്ചേരി പകരനല്ലൂല് കുനിയന്‍ കുന്നത്ത് പ്രഭാവതി അമ്മ (57) ആണ് മരിച്ചത്.
കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുന്ന വിനായക ബസ്സാണ് അപകടത്തില്‍ പെട്ടത്.
ഇന്നലെ വൈകീട്ട് നാലോടെയായിരുന്നു അപകടം. മരണപ്പെട്ട പ്രഭാവതി കോഴിക്കോട് കുന്നമംഗലത്തെ മരണപ്പെട്ട ബന്ധുവിനെ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നു. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. കുമ്മിണിപ്പറമ്പില്‍ ശിവദാസന്‍ (43), വടക്കാഞ്ചേരി അല്ലത്തൂര് ആത്തിക്ക (62), വേങ്ങര പരി ശിഹാബുദ്ദീന് (25), കീഴിശേരി നെല്ലിപ്പകുണ്ടില് ശറഫുദ്ദീന്‍ (15) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്.
അമിത വേഗതയിലെത്തിയ ബസ് ചാറ്റ ല്‍ മഴയി ല്‍ റോഡില്‍ നിന്ന് തെന്നിമാറി റോഡിന് കുറുകെ മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പോലിസും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം ന ല്കി. മരിച്ച പ്രഭാവതിയുടെ ബന്ധുക്കള്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT