kannur local

പാലക്കൂലില്‍ ബോംബേറ്; സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പാനൂര്‍: പാലക്കൂലില്‍ ബിജെപിക്കാരുടെ ബോംബേറില്‍ മൂന്നുസിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. സംഭവസ്ഥലത്ത് നിന്ന് പൊട്ടാത്ത നാടന്‍ ബോംബ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി 11.—30ഓടെ പാലക്കൂല്‍ കണ്ണന്‍ പീടിക സമീപത്താണ് അക്രമം.
രാമന്‍ പീടികയിലെ സിപിഎം പ്രവര്‍ത്തകരായ കുഞ്ഞിപ്പറമ്പത്ത് ശരത്(24), അവിയാട്ട് മുക്ക് സലാം, ചിളില്‍ അക്ഷയ്(19)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രചാരണ ബോര്‍ഡുകള്‍ നശിപ്പാക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ തടഞ്ഞപ്പോഴാണ് ബോംബേറുണ്ടായതെന്ന് പരിക്കേറ്റവര്‍ ആരോപിക്കുന്നു. എലാങ്കോട്ടെ ഷിജു, ഷിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ബിജെപി പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് സിപിഎം ആരോപിച്ചു. അക്രവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാനൂര്‍ പോലിസ് പൊട്ടാത്ത ഒരു നാടന്‍ ബോംബ് കണ്ടെടുത്തു. ബിജെപി പ്രവര്‍ത്തകനായ പട്ടാടം കിട്ടു ഉള്‍പ്പെടെ ഏതാനും പേര്‍ക്കെതിരേ പാനൂര്‍ പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it