kasaragod local

പാലക്കുന്നിലെ വെടിവയ്പ്: യുവാവിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്‌

ബേക്കല്‍: കഞ്ചാവ് മാഫിയാസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ യുവാവിന്് വെടിയേറ്റ സംഭവത്തില്‍ പോലിസ് ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്തു. കോട്ടിക്കുളത്തെ കോലാച്ചി നാസറിനെതിരേ(38)യാണ് ബേക്കല്‍ പോലിസ് വധശ്രമത്തിനും ലൈസന്‍സില്ലാതെ തോക്ക് കൈവശം വച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തത്.
കോലാച്ചി നാസര്‍ നേരത്തെ ഒരു കവര്‍ച്ചാക്കേസില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. ഒളിവില്‍പോയ പ്രതിയെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കോട്ടിക്കുളത്തെ ഫയാസി(19)നെയാണ് കാലിന് വെടിയേറ്റ നിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി 11ഓടെ പാലക്കുന്ന് പഴയ എസ്ബിഐ കെട്ടിടത്തോട് ചേര്‍ന്നുള്ള കെട്ടിട സമുച്ചയത്തിനകത്താണ് സംഘര്‍ഷമുണ്ടായത്. പണമിടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സംഘം ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെയാണ് ഫയാസിന് വെടിയേറ്റത്. വിവരമറിഞ്ഞ് പോലിസ് സംഘം സ്ഥലത്തെത്തുമ്പോഴേക്കും വെടിയുതിര്‍ത്തയാള്‍ അടക്കമുള്ള സംഘം രക്ഷപ്പെട്ടിരുന്നു. ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഘര്‍ഷമുണ്ടായ കെട്ടിടസമുച്ചയത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് വിശദമായി പരിശോധിച്ചു. രാത്രി 11ന് ഒരുസംഘം യുവാക്കള്‍ കാറില്‍ എത്തുന്നതും അതില്‍ നിന്നും ഫയാസ് ഇറങ്ങി നിര്‍ത്തിയിട്ട ബൈക്കില്‍ കയറുന്നതും ഉടന്‍ തന്നെ വെടിയേറ്റ് വീഴുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്.
Next Story

RELATED STORIES

Share it