palakkad local

പാലക്കാട്, പട്ടാമ്പി റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് കഞ്ചാവ് പിടികൂടി



പാലക്കാട്: വ്യത്യസ്ത സംഭവങ്ങളിലായി പാലക്കാട്, പട്ടാമ്പി റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നും കഞ്ചാവ് പിടികൂടി. ആന്ധ്രയില്‍നിന്ന് കൊണ്ടുവന്നതെന്നു കരുതുന്ന 35 കിലോ കഞ്ചാവാണ് പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അധികൃതരാണ് ചെന്നൈ -മംഗളൂരു ട്രെയിനില്‍നിന്നു കഞ്ചാവ് പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു മലപ്പുറം പുതുപൊന്നാനി സ്വദേശി ഷാഹബാദ്, ചാവക്കാട് സ്വദേശി ഷാഹിദ് എന്നിവരെ അറസ്റ്റു ചെയ്തു. ഷൊര്‍ണൂര്‍ കെപിഎഫും, പട്ടാമ്പി എക്‌സൈസ്യം സംയുക്തമായി ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പാന്‍ മസാലയും കഞ്ചാവും പിടികൂടിയത്. വിശാഖപട്ടണത്തു നിന്ന് ട്രെയിനിലെത്തിയ പൊന്നാനി വട്ടംകുളം സ്വദേശി മണികണ്ഠനെയാണ് കഞ്ചാവ് കടത്തിയതിന് പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്ന് നാല് കിലോ കഞ്ചാവാണ് പിടികൂടിയത്. ട്രെയിനിലും, റയില്‍വേ സ്‌റ്റേഷനിലുമായി നടത്തിയ പരിശോധനയില്‍ ഏഴ് പേരില്‍ നിന്നായി 17 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. കഞ്ചാവ് കടത്തുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പട്ടാമ്പി എക്‌സൈസ് ഓഫിസിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. പട്ടാമ്പി എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എം എസ് പ്രകാശ്, പ്രിവന്റീവ് ഓഫിസര്‍മാരായ എസ് ഗോപാലകൃഷ്ണന്‍, എം ബിരാജേഷ്, സി വില്‍ എക്‌സൈസ് ഓഫിസര്‍മാരായ ബെന്നി കെ സെബാസ്റ്റ്യന്‍, മോഹന്‍ കുമാര്‍ വനിത സി വില്‍ എക്‌സൈസ് ഓഫിസര്‍ സന്ധ്യ എന്നിവരും ഷൊര്‍ണൂര്‍ ആര്‍പിഎഫും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.
Next Story

RELATED STORIES

Share it