palakkad local

പാലക്കാട് നഗര സഭ കടക്കെണിയിലേക്ക്; ശുചീകരണം താറുമാറായി

പാലക്കാട്: സംസ്ഥാനത്ത് ബി ജെ പി ഭരണം നടത്തുന്ന ഏക നഗര സഭയായ പാലക്കാട് നഗര സഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് .നിലവിലെ നഗര സഭ അക്കൗണ്ടിലെ നീക്കിയിരിപ്പ് 23 ലക്ഷം രൂപ മാത്രമാണെന്നാണ് പറയപ്പെടുന്നത്.
നഗര ഭരണം കാര്യക്ഷമമായി മുന്നോട്ടു പോകണമെങ്കില്‍ ഒരു മാസം ഉദ്യോഗസ്ഥ-തൊഴിലാളി ശമ്പളം,വൈദ്യുതി, വാട്ടര്‍ ബില്ലുകള്‍,വാഹനങ്ങളുടെ ഇന്ധന ചിലവ്,മറ്റ് ദൈനംദിന ചിലവുകള്‍ എന്നിവയ്ക്കായി ഏകദേശം 1.83 കോടിയോളം വരും.ഈ നിലയില്‍ ഭരണം മുന്നോട്ടു നീക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നാണ് നഗര സഭ ചെയര്‍മാനും, വൈസ് ചെയര്‍മാനും ബി ജെ പി നേതൃത്വത്തെ അറിയിച്ചത്.
നഗരസഭയിലെ അടിസ്ഥാന വിഭാഗക്കാരായി പരിഗണിക്കപ്പെട്ട ശുചീകരണ തൊഴിലാളികളുടെ വേതനം ഇപ്പോഴും കുടിശ്ശികയാണ്.പെന്‍ഷന്‍കാര്‍ക്കാകട്ടെ രണ്ട് കോടിയിലേറെ രൂപയുടെ ആനുകൂല്ല്യങ്ങള്‍ കൊടുത്തു തീര്‍ക്കാനുണ്ട്.സാമ്പത്തിക ബാധ്യത മൂലം ക്ഷേമ പദ്ധതികളും നടക്കാറില്ല.
ശുചീകരണം കാര്യക്ഷമമാക്കുന്നതിലേക്കായി ഭരണം ഏറ്റെടുത്ത് മണിക്കൂറിനകം ശുചീകരണ തൊഴിലാളികളെ നിയമിക്കുമെന്ന് തിരഞ്ഞെടുപ്പ് സമയത്ത് ബി ജെ പി പ്രഖ്യാപിച്ചെങ്കിലും ആ വാഗ്ദാനവും നടത്താന്‍ കഴിയുന്നില്ല.നഗരത്തിന്റെ ഇന്നത്തെ അവസ്ഥ ദയനീയ മാണ്.മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നു.
നീക്കാന്‍ ആവശ്യത്തിന് തൊഴിലാളികളില്ല.കൊച്ചിയെ വെല്ലുവിളിച്ചാണ് കൊതുകുകള്‍ പാലക്കാട് പെരുകുന്നത്. ഇതിനും നടപടിയില്ല.കൊതുകു നിവാരണം കടലാസില്‍മാത്രം.എല്ലാവിധത്തിലും നഗര ഭരണം പരാജയമാണെന്നാണ് പ്രതിപക്ഷ കക്ഷികളായ യു ഡി എഫും, സി പി എമ്മും ആരോപിക്കുന്നത്.
തെരുവു വിളക്കുകള്‍ കത്താത്തതിനാല്‍ മോഷ്ടാക്കളും പെരുകുന്നു.രാത്രിയായാല്‍ പാലക്കാട് നഗരത്തിലെ പല ഭാഗങ്ങളിലും എത്തിപ്പെടണമെങ്കില്‍ ചൂട്ട് കത്തിക്കേണ്ട അവസ്ഥയാണ്.
Next Story

RELATED STORIES

Share it