Flash News

പാലക്കാട് നഗരസഭ: സിപിഎം പിന്തുണച്ചിട്ടും ആരോഗ്യ സ്ഥിരം സമതി അധ്യക്ഷനെതിരായ അവിശ്വാസം പാസായില്ല

പാലക്കാട് നഗരസഭ: സിപിഎം പിന്തുണച്ചിട്ടും ആരോഗ്യ സ്ഥിരം സമതി അധ്യക്ഷനെതിരായ അവിശ്വാസം പാസായില്ല
X


പാലക്കാട്: സിപിഎമ്മിന്റെ പിന്തുണയുണ്ടായിട്ടും ബിജെപിയുടെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനെതിരായ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം പാസായില്ല. ഒരു സിപിഎം അംഗത്തിന്റെ വോട്ട് അസാധുവായതാണ് അവിശ്വാസ പ്രമേയം തള്ളാന്‍ കാരണം. ബിജെപി-3, കോണ്‍ഗ്രസ്-3, സിപിഎം-2 എന്നിങ്ങനെ 8 സ്ഥിരം സമിതി അംഗങ്ങളാണ് ഉള്ളത്. ഇതില്‍ അഞ്ച് പേരുടെയെങ്കിലും വോട്ടുണ്ടെങ്കിലേ അവിശ്വാസ പ്രമേയം പാസാകുകയുള്ളൂ.
സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട്ട് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് പിന്തുണ നല്‍കാന്‍ സിപിഎം തീരുമാനിച്ചിരുന്നു.നഗരസഭയില്‍ ബിജെപി അംഗങ്ങള്‍ ചെയര്‍മാന്‍മാരായിട്ടുള്ള ധനകാര്യം, വികസനം, ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ക്കെതിരെയാണ് യുഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it