പാലക്കാട് നഗരസഭ ബിജെപി കൗണ്‍സിലര്‍ തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലറെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 48ാം വാര്‍ഡ് കൗണ്‍സിലറും മഹിളാ ഐക്യവേദി സംസ്ഥാന കമ്മിറ്റി അംഗവുമായ പ്രിയശിവഗിരി (35)യെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് കറുകോടി മന്ദം സമ്പൂര്‍ണ നിവാസില്‍ ശിവഗിരി യാണ് ഭര്‍ത്താവ്.
മുമ്പ് മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റായിരുന്നു. അമ്മ: ലക്ഷ്മി അമ്മ. മക്കള്‍: വിഘ്‌നേഷ്, ശ്രീരാഗ്. സംസ്‌കാരം ഇന്നു രാവിലെ 11ന് കറുകോടി ശ്മശാനത്തില്‍.
Next Story

RELATED STORIES

Share it