palakkad local

പാലക്കാട് നഗരസഭ: പുതിയ സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍ സ്ഥാനമേറ്റു

പാലക്കാട്: നഗരസഭ പൊതുമരാമത്ത്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍ ചുമതലയേ—റ്റു. തിരഞ്ഞെടുപ്പ് നടന്ന് 11ാം ദിവസമാണ്  സിപിഎമ്മിലെ വി പി രഘുനാഥ്,  അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ സ്ഥാനമേറ്റെടുത്തത്. രാവിലെ 11ന് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ സത്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു. നഗരസഭ ചരിത്രത്തിലാദ്യമായാണ്  ബിജെപി ഭരിക്കുന്ന നഗരഭരണത്തില്‍ സിപിഎം സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ പദവിയിലെത്തുന്നതെന്ന് നഗരസഭ  വൈസ് ചെയര്‍മാനും ബി ജെപി സംസ്ഥാന സെക്രട്ടറിയുമായ സി കൃഷ്ണകുമാര്‍ പറഞ്ഞു.
ബിജെപിയുമായി ഒരു അധികാരവും പങ്കിടില്ലെന്ന് വ്യക്തമാക്കിയ സിപിഎം തെറ്റുതിരുത്താന്‍ തയ്യാറായത് സ്വാഗതാര്‍ഹമാണ്. സിപിഎമ്മിന്റെ നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് തുടര്‍ന്ന് സംസാരിച്ച സിപിഎം അംഗം എ കുമാരി വ്യക്തമാക്കി. തിരഞ്ഞെടുപ്പിലൂടെയാണ് തങ്ങള്‍ വിജയിച്ചത്. ആരുടെയും പിന്തുണക്കുവേണ്ടി പോയില്ലെന്നും കുമാരി പറഞ്ഞു. സിപിഎമ്മിനോട് വിശ്വാസം അര്‍പ്പിച്ചതിനാലാണ് തങ്ങള്‍ ഈസ്ഥാനം  ഏററെടുത്തതെന്നും കുമാരി ചൂണ്ടിക്കാട്ടി. മുന്‍ ക്ഷേമകാര്യ സ്റ്റാന്റിങ്  കമ്മറ്റി ചെയര്‍മാന്‍ സ്മിതേഷ്, കോണ്‍ഗ്രസ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ മണി, വി മോഹനന്‍, സുഭാഷ്, ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഹബീബ സംസാരിച്ചു.
Next Story

RELATED STORIES

Share it