palakkad local

പാലക്കാട് നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി യോഗം യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു

പാലക്കാട്: പാലക്കാട് നഗരസഭയിലെ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതെ യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. യുഡിഎഫ് പ്രതിനിധികളായ കെ മണി, ശാന്തി, ഡോ. ഫാസില എന്നിവരാണ് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയന്തി രാമനാഥന്‍ ഇന്നലെ വിളിച്ചുചേര്‍ത്ത യോഗത്തില്‍നിന്ന് വാക്കൗട്ട് നടത്തിയത്.
ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ നാല് സ്ഥിരംസമിതി ചെയര്‍മാന്‍മാര്‍ക്കെതിരേ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് യുഡിഎഫ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്.
ആരോഗ്യം, മരാമത്ത്, വികസനം, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍ക്കെതിരേ ബുധനാഴ്ചയാണ് യു ഡിഎഫ് നഗരകാര്യ മേഖല ജോയിന്റ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന കോഴിക്കോട് നഗരസഭ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്.നോട്ടീസ് നല്‍കിയാല്‍ പതിനഞ്ച് ദിവസത്തിനകം അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കണമെന്നാണ് ചട്ടം. ഇതിനുശേഷം നഗരസഭ ചെയര്‍മാനും വൈസ് ചെയര്‍മാനുമെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരും.
അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന്റെ മുന്നോടിയായി യുഡിഎഫിലെ അഞ്ച് വര്‍ക്കിം് ഗ്രൂപ്പ് ചെയര്‍മാന്‍മാരായ സി രഞ്ജിത്ത് (കൃഷി), എം മോഹന്‍ബാബു (ക്ഷീര മൃഗസംരക്ഷണം), എ ചെമ്പകം (വിദ്യാഭ്യാസം, കലാകായികം), കെ ഭവദാസ് (പൊതുമരാമത്ത്), റസീന ബഷീര്‍ (സാമൂഹ്യക്ഷേമം), ഡോ. എ എം ഫാസില (ആരോഗ്യം) എന്നിവര്‍ ഈമാസം 7ന് രാജിവച്ചിരുന്നു.വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാനെതിരേ അടുത്തയാഴ്ച യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കും.
Next Story

RELATED STORIES

Share it