palakkad local

പാലക്കാട് നഗരസഭാ ഭരണം ബി.ജെ.പിക്ക്

പാലക്കാട് നഗരസഭാ ഭരണം ബി.ജെ.പിക്ക്
X
pallakad-nagarasabha

[related]

പാലക്കാട്: സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു നഗരസഭയുടെ ഭരണം ബി.ജെ.പിക്ക് ലഭിച്ചു. നഗരസഭയില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ഇല്ലായിരുന്നു. ഇതേ തുടര്‍ന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി അധികാരത്തിലേറുകയായിരുന്നു.

നഗരാസഭാ ചെയര്‍പെഴ്‌സണായി പ്രമീളാ ശശിധരനെ തിരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് പ്രമീളാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ചെയര്‍പെഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മും കോണ്‍ഗ്രസ്സും ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചപ്പോഴേ ബി.ജെ.പി വിജയം ഉറപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it