പാലക്കാട് നഗരസഭയുടെ ബജറ്റിന്റെ കവറില്‍ മോഡിയുടെ ചിത്രം നല്‍കിയത് വിവാദമായി
BY swapna en24 Feb 2016 6:25 AM GMT
X
swapna en24 Feb 2016 6:25 AM GMT
പാലക്കാട്: പാലക്കാട് നഗരസഭയുടെ ബിജെപി അധികാരത്തിലേറിയിട്ടുള്ള ആദ്യ ബജറ്റില്‍ ബജറ്റിന്റെ കവര്‍ ചട്ടയില്‍ കാവ്യ വസ്ത്രം ധരിച്ച മോഡിയുടെ ചിത്രം പതിച്ചത് വിവാദമായി. ഇതേതുടര്‍ന്ന് യുഡിഎഫ് അംഗങ്ങളും എല്‍ഡിഎഫ് അംഗങ്ങളും ബജറ്റ് അവതരണം തടസ്സപ്പെടുത്തി.
മോഡിയുടെ കവര്‍ ചട്ട ചീന്തിക്കളഞ്ഞ് അവര്‍ പ്രതിഷേധം തുടരുകയാണ്. നിരവധി പദ്ധതികള്‍ക്ക് മോഡി പണം അനുവദിക്കുമെന്ന് വാഗ്്ദാനം നല്‍കിയെന്നും സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരം മോഡിയുടെ ചിത്രം എല്ലാ സര്‍ക്കാര്‍ രേഖകളിലും പതിക്കണമെന്നുള്ള ഉത്തരവ് നിലനില്‍ക്കുന്നതിനാലുമാണ് അത്തരത്തില്‍ ചെയ്തതെന്ന് ചെയര്‍പേഴ്സണ്‍ പ്രമീളാ ശശീധരന് അറിയിച്ചു. മോഡിയുടെ കവര്‍ ചിത്രം പതിച്ചുള്ള ബജറ്റ് അവതരിപ്പിക്കില്ലെന്ന് പ്രതിപക്ഷാംഗങ്ങള്‍ അറിയിച്ചു. ബഹളം തുടര്‍ന്നതോടെ ബജറ്റ് അവതരണം നിര്‍ത്തിവച്ചു പ്രതിപക്ഷവുമായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT