Districts

പാലക്കാട് നഗരപ്രദേശങ്ങളില്‍ നിരോധനാജ്ഞ

പാലക്കാട്: പാലക്കാട് നഗരസഭാ പ്രദേശത്തും കൊടുമ്പ്, കണ്ണാടി പഞ്ചായത്തുകളിലും പോലിസ് ആക്റ്റ് 78, 79 വകുപ്പ് പ്രകാരം 15നു രാത്രി വരെ നിരോധാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ പോലിസ് സൂപ്രണ്ട് അറിയിച്ചു. ഇതുപ്രകാരം ജാഥ, പ്രകടനം, മൈക്ക് അനൗണ്‍സ്‌മെന്റ്, നാലാള്‍ കൂടി നില്‍ക്കല്‍, ആയുധങ്ങള്‍ കൈയില്‍ വയ്ക്കല്‍, സൂക്ഷിക്കല്‍, കൊണ്ടുനടക്കല്‍ എന്നിവ പാടില്ല. പൊതുസമാധാനത്തിനു ഭംഗം വരുന്ന രീതിയിലുള്ള ലഘുലേഖ, നോട്ടീസ്, പോസ്റ്റര്‍ എന്നിവ കൈവശം വയ്ക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല. ഇന്നു രാവിലെ 10 മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നതായി ജില്ലാ പോലിസ് മേധാവിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it