പാലക്കാട് ഡിസിസി നേതാക്കള്‍ സുധീരനുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ്സിലെ സംഘടനാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ജില്ലാ നേതാക്കള്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനുമായി ചര്‍ച്ച നടത്തി. പാലക്കാട് ഡിസിസി സെക്രട്ടറി പി രാജരത്‌നം, യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ പി എസ് അബ്ദുല്‍ ഖാദര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സുധീരനെ കണ്ടത്. നിയോജക മണ്ഡലത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ക്ക് രമ്യമായ പരിഹാരമുണ്ടാക്കുമെന്ന് കെപിസിസി പ്രസിഡന്റ് നിവേദകസംഘത്തെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതാണെന്ന് നിവേദക സംഘം കെപിസിസി അധ്യക്ഷന് ഉറപ്പു നല്‍കി.
Next Story

RELATED STORIES

Share it