Flash News

പാലക്കാട് ഡിവിഷനില്‍ ആറു ട്രെയിനുകള്‍ റദ്ദാക്കി



പാലക്കാട്:  കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന മുറവിളികള്‍ ഉയരുന്നതിനിടെ സംസ്ഥാനത്തെ നിലവിലുള്ള സര്‍വീസുകള്‍ കൂടി റെയില്‍വേ റദ്ദ് ചെയ്തു.   പാലക്കാട് റെയില്‍വേ ഡിവിഷനു കീഴിലെ ആറു ട്രെയിന്‍ സര്‍വീസുകളാണ് ഒരുമിച്ചു നിര്‍ത്തലാക്കി റെയില്‍വേ യാത്രക്കാരെ ദുരിതത്തിലാക്കിയത്.പാലക്കാട് ടൗണ്‍ സ്‌റ്റേഷനില്‍നിന്ന് പൊള്ളാച്ചിയിലേക്കുള്ള മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇനി മുതല്‍ സര്‍വീസ് നടത്തില്ല. കൊച്ചി സിറ്റി മെമു ട്രെയിനിന്റെ രണ്ട് സര്‍വീസുകള്‍ ഒഴിച്ചു ബാക്കിയുള്ളവ റെയില്‍വേ ഇന്നലെ മുതല്‍ നിര്‍ത്തലാക്കി. പഴനി- പൊള്ളാച്ചി പാസഞ്ചര്‍, കാസര്‍കോട്-  കണ്ണൂര്‍ സ്‌പെഷല്‍, കാസര്‍കോട് -ബൈന്ദൂര്‍ പാസഞ്ചര്‍ തുടങ്ങിയവയാണ് റദ്ദാക്കിയ മറ്റു ട്രെയിനുകള്‍. ഇതോടെ 600 കോടിയിലേറെ മുടക്കി കമ്മീഷന്‍ ചെയ്ത പാലക്കാട് പൊള്ളാച്ചി പാത യാത്രക്കാര്‍ക്കു പ്രയോജനപ്പെടാതെ പോവുകയാണ്. പാത നവീകരണത്തിനു ശേഷം ഈ റൂട്ടില്‍ കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന് യാത്രക്കാരുടെ ഭാഗത്തു നിന്നും നിരന്തര ആവശ്യമുയരുന്ന സാഹചര്യത്തിലാണ് നാമമാത്രമായ സര്‍വീസുകള്‍ കൂടി വെട്ടിക്കുറച്ചിരിക്കുന്നത്. കാസര്‍കോടു നിന്ന് മൂകാംബിക ഉള്‍പ്പെടെയുള്ള യാത്രകള്‍ക്ക് മലയാളികള്‍ ആശ്രയിച്ചിരുന്ന ട്രെയിനാണ് കാസര്‍കോട് ബൈന്ദൂര്‍ പാസഞ്ചര്‍.  യാത്രക്കാരുടെ കുറവു കണക്കിലെടുത്താണ് ഈ സര്‍വീസുകള്‍ റദ്ദ് ചെയ്തതെന്നാണ്  റെയില്‍വേയുടെ വിശദീകരണം.
Next Story

RELATED STORIES

Share it