palakkad local

പാലക്കാട് ജില്ലാ സ്‌കൂള്‍ കായികമേള ഇന്നു തുടങ്ങും

പാലക്കാട്: റവന്യൂ ജില്ലാ സ്‌കൂ ള്‍ കായികമേള മുട്ടിക്കുളങ്ങര കെഎപി ഗ്രൗണ്ടില്‍ ഇന്ന് തുടങ്ങും. പന്ത്രണ്ട് സബ്ജില്ലകളില്‍ നിന്നായി രണ്ടായിരത്തോളം കായികതാരങ്ങളും എസ്‌കോര്‍ട്ടിങ് ടീച്ചേഴ്‌സ് ഉള്‍പ്പെടെ നാന്നൂറോളം അധ്യാപകരും പങ്കെടുക്കുന്ന മേള ഇന്ന് രാവിലെ പത്തുമണിക്ക് ഒളിംപ്യന്‍ പദ്മശ്രീ പ്രീജാ ശ്രീധരന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്യും.
രാവിലെ ഏഴുമണിക്ക് സീനിയര്‍ വിഭാഗം ആണ്‍ കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തോടെ മല്‍സരങ്ങള്‍ ആരംഭിക്കുന്ന മേളയില്‍ ഒന്നാം ദിനം മുപ്പത്തിയൊന്നിനങ്ങളില്‍ ഫൈനല്‍ മല്‍സരങ്ങള്‍ നടക്കും. രണ്ടാംദിനം മുപ്പത്തിയേഴ് ഇനങ്ങളിലും മൂന്നാം ദിനം 27 ഇനങ്ങളിലും ഫൈനല്‍ മല്‍സരങ്ങള്‍ ഉണ്ടായിരിക്കും മുന്‍ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ രണ്ടാം സ്ഥാനവും, 2013 ല്‍ ചാംപ്യന്‍ പട്ടവും നേടിയ പാലക്കാട് ജില്ലയില്‍ പതിവുപോലെ സ്‌കൂളിന്റെയും സബ്ജില്ലയുടെയും ചാംപ്യന്‍ പട്ടത്തിന് കടുത്ത മല്‍സരമായിരിക്കും. കഴിഞ്ഞ വര്‍ഷം ചാംപ്യന്‍ പട്ടം നേടിയ കല്ലടി ഹയര്‍ സെക്ക ന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് സബ്ജില്ലകളിലെ ഒന്നാം സ്ഥാനം നിലനി ര്‍ത്താന്‍ ശക്തമായി പോരാട്ടം നടക്കും.
പറളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൂളുകളുടെ വിഭാഗത്തിലും മുണ്ടൂര്‍ ഹയ ര്‍ സെക്കന്‍ഡറി സ്‌കൂളുമായിച്ചേര്‍ന്ന് പറളി സബ്ജില്ലയുടെകന്നി കിരീടം നേടാനുള്ള ശ്രമവുമുണ്ടാ കും. ഒപ്പം തന്നെ മാത്തൂര്‍ സിഎഫ്ഡിഎച്ച്എസ്എസ്സിന്റെ നേതൃത്വത്തില്‍കുഴല്‍മന്ദം സബ്ജില്ല, വാണിയംകുളം ടിആര്‍കെ എച്ച്എസ്എസ്സിന്റെ മികവില്‍ ഷൊര്‍ണൂര്‍ സബ്ജില്ല, ചിറ്റിലംചേരി എംഎന്‍കെ എംഎച്ച്എസ്എസ്സിന്റെ നേതൃത്വത്തില്‍ ആലത്തൂര്‍ ഉപജില്ല, ചിറ്റൂര്‍ ഉപജില്ല എന്നിവരെല്ലാം കൂടിച്ചേരുമ്പോള്‍ മൂന്ന് ദിവസം ട്രാക്കിലും ഫീല്‍ഡിലും കടുത്ത മല്‍സരം പ്രതീക്ഷിക്കാമെന്നുറപ്പ്. ദേശീയതലത്തില്‍ തന്നെ മികച്ച ജില്ലകളിലൊന്നായ പാലക്കാട്, ജില്ലാ സ്‌കൂള്‍ കായികമേളയില്‍തന്നെ നിരവധി ദേശീയ അന്തര്‍ദേശീയ കായികതാരങ്ങ ള്‍ മല്‍സരിക്കും എന്ന സവിശേഷത കൂടിയുണ്ട്.
ചൈനയിലെ നാന്‍ ജിങ്ങില്‍ നടന്ന യൂത്ത് ഒളിംപിക്‌സിലും, ഉക്രൈനിലെ ഡോണസ്റ്റില്‍ നടന്ന വേള്‍ഡ് യൂത്ത് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച, ആറുപ്രാവശ്യം സംസ്ഥാന ചാംപ്യ ന്‍, അഞ്ചുപ്രാവശ്യം ദേശീയ ചാംപ്യന്‍ പെണ്‍ കുട്ടികളുടെ സീനിയര്‍ വിഭാഗം അഞ്ച് കിലോമീറ്റര്‍, ജൂനിയര്‍ വിഭാഗം മൂന്ന് കിലോമീറ്റര്‍ നടത്തമല്‍സരങ്ങളിലെ ദേശീയ റെക്കോര്‍ഡ്കാരിയുമായ പറളി എച്ച് എസ് എസ്സിലെ കെ ടി നീന യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും, മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടുകയും ചെയ്ത കല്ലടി എച്ച്എസ്എസ്സിലെ ബബിത, മലേഷ്യയില്‍ നടന്ന യൂത്ത് ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഹൈജംപില്‍ മല്‍സരിച്ച കല്ലടിയിലെത്തന്നെ സനല്‍ സ്‌കറിയ എന്നീ അന്തര്‍ദേശീയ താരങ്ങള്‍ മീറ്റില്‍ തിളക്കമേറുമ്പോള്‍ ദേശീയതലത്തില്‍ വിജയിച്ച നിരവധി കായിക താരങ്ങള്‍ മല്‍സരങ്ങള്‍ക്ക് മാറ്റ് കൂട്ടും.
ദേശീയ സ്‌കൂള്‍ കായികമേളയില്‍ എണ്ണൂറൂമീറ്റര്‍ ജേതാക്കളായ മുണ്ടൂര്‍ എച്ച്എസ്എസ്സിലെ അര്‍ച്ചന, ബിന്‍സി, സുഗന്ധകുമാര്‍, പറളി എച്ച്എസ്എസ്സിലെ മുവായിരം മീറ്റര്‍ വെള്ളിമെഡല്‍ ജേതാവ് അജിത്, ഹാമര്‍ ത്രോ വെള്ളിമെഡല്‍ ജേത്രി ഇ നിഷ, കല്ലടി എച്ച്എസ്എസ്സിലെ എണ്ണൂറുമീറ്റര്‍, ആയിരത്തിയഞ്ഞൂറുമീറ്റര്‍ സുവര്‍ണജേതാവായ ആതിര കെ, നാന്നൂറു മീറ്റര്‍ ഹര്‍ഡില്‍സ് ദേശീയ റെ ക്കോര്‍ഡുകാരനായ മുഹമ്മദ് അനസ്, ജൂനിയ ര്‍ പെണ്‍കുട്ടികളുടെ പോള്‍വാ ള്‍ട്ട് ദേശീയ േെക്കാര്‍ഡുകാരി നിവ്യ ആന്റണി, സബ് ജൂനിയര്‍ അറുനൂറുമീറ്റര്‍ ദേശീയ ജേത്രി ചാന്ദ്‌നി, ചിറ്റിലംചേരി എംഎന്‍ കെഎം എച്ച്എസ്എസ്സിലെ അയ്യായിരം മീറ്റര്‍ ദേശീയ സ്‌കൂള്‍ വെള്ളിമെഡല്‍ ജേത്രി സുകന്യ, ദേശീയ യൂത്ത് മീറ്റിലെ ഇരുന്നൂറു മീറ്റര്‍ വെള്ളിമെഡല്‍ ജേതാവ് നവനീത്, സീനിയര്‍ ഓപണ്‍ നാഷനല്‍ മല്‍സരത്തില്‍ പങ്കെടുത്ത ശരണ്യ, ചിറ്റൂര്‍ വിക്ടോറിയ ഗേള്‍സ് എച്ച്എസ്എസ്സിലെ ലോങ്ങ്ജംപ്, ഇതേ ഇനങ്ങളിലെ ജൂനിയര്‍ വിഭാഗം ദേശീയ ജേത്രി ചിറ്റൂര്‍ ഗവ. എച്ച്എസ്എസ്സിലെ രൂപികാശ്രീ എന്നിവരെക്കൂടാതെ ദേശീയ മല്‍സരങ്ങളി ല്‍ പങ്കെടുത്ത പറളിയിലെ അമ ല്‍ ടി പി, അനീഷ് എ, ജ്യോതിസ് ആര്‍, ജ്യോതിഷ്, മാത്തൂരിലെ അജിത്, വാണിയംകുളത്തെ അമല്‍ ആന്റണി തുടങ്ങിയവരെല്ലാം ഇത്തവണ ദേശീയ സ്‌കൂള്‍ കായികമേളയില്‍ മെഡല്‍ക്കൊയ്ത്ത് പ്രതീക്ഷിക്കുന്നവരാണ്. ഇതിലെ പറളി, കല്ലടി ഉള്‍പ്പെടെ മിക്ക സ്‌കൂളുകളിലെ കായിക താരങ്ങളും, റാഞ്ചിയില്‍ നടന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് ഒഴിവാക്കിയാണ് സ്‌കൂള്‍ മല്‍സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കുന്നത് എന്നത് ഈ മല്‍സരങ്ങളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കും.
നവംബര്‍ മുപ്പതാം തിയ്യതി വൈകുന്നേരം മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ് ഉദ്ഘാടനം ചെയ്യുന്ന സമാപനസമ്മേളനത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ പി അബൂബക്കര്‍ സമ്മാനദാനം നിര്‍വഹിക്കും.
Next Story

RELATED STORIES

Share it