palakkad local

പാലക്കാട് : ഇല്ലാത്ത രോഗത്തിന്റെ പേരില്‍ ചികില്‍ ; സസ്വകാര്യ ആശുപത്രികള്‍ രോഗികളെ ചൂഷണം ചെയ്യുന്നു



കഞ്ചിക്കോട്: നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍  ഇല്ലാത്ത രോഗ പരിശോധനയുടെ മറവില്‍ രോഗികളെ പിഴിയുന്നത് വ്യാപകമാവുന്നു. രണ്ട് മാസം മുമ്പ് നഗരത്തിന് സമീപത്തെ സ്വകാര്യ ആശുപത്രയില്‍ നഴ്‌സുമാര്‍ മരിച്ചതിനെ  തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ തണുത്തത് രാഷ്ട്രീയ നേതാക്കള്‍ നടത്തിയ സമ്മര്‍ദ്ദങ്ങളാണ്. മിക്ക സ്വകാര്യ ആശുപത്രികളിലും തുച്ഛമായ തുക നഴ്‌സുമാര്‍ക്ക് നല്‍കി രോഗികളില്‍ നിന്നും അമിത ചാര്‍ജ് വാങ്ങി  കൊഴുത്തു വളരുകയാണ്. ശ്വാസതടസ്സമായി എത്തുന്നവരെ പോലും ഐസിയുവില്‍ പ്രവേശിപ്പിച്ചാണ് ഇവരുടെ തട്ടിപ്പ്.  എന്നാല്‍ രോഗിക്ക് എന്താണ് അസുഖം എന്ന് അവരുടെ  ബന്ധുക്കള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ ഡോക്ടര്‍മാര്‍ക്കവുന്നില്ല. നിസാര അസുഖവുമായി എത്തുന്ന രോഗികളെ വരെ ഐസിയുവില്‍ കിടത്തി ലക്ഷങ്ങള്‍ വരെ ഈടാക്കുന്ന ആശുപത്രികളാണ് നഗരത്തിലുള്ളത്. പാലക്കാട് ജില്ലാശുപത്രിയുടെ സ്ഥിതി മെച്ചപ്പെട്ടാല്‍ ഇതിനുപരിഹാരം കാണാനാവുമെന്നാണ് രോഗികളും ബന്ധുക്കളും പറയുന്നത്. രാവിലെ 8 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ നീളുന്ന ക്യൂവിലെത്തുമ്പോഴേക്കും രോഗികള്‍ അവശരായിരിക്കും. ഇതാണ്  ജില്ലാ ആശുപത്രിയുടെ ഇപ്പോഴത്തെ അവസ്ഥ. നഗരത്തില്‍ തന്നെ തുടര്‍ച്ചയായി അപകടങ്ങള്‍ സംഭവിച്ചിട്ടും ട്രോമാകെയര്‍ യൂനിറ്റ് ഇല്ലാത്തതുമൂലം നിരവധി പേരാണ് മരിച്ചത്. ജില്ലാശുപത്രിയില്‍ ഇത് സ്ഥാപിക്കുമെന്ന് ജനപ്രതിനിധികള്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെടുന്നില്ല. സ്വകാര്യ ആശുപത്രികളില്‍ അഭയം പ്രാപിക്കുന്നവരില്‍ പലരും  സമ്പന്നരായതിനാല്‍ അവിടെ പറ്റിയ അബദ്ധങ്ങള്‍ പുറംലോകം അറിയാറില്ല. മരിച്ച വ്യക്തിയെ ഐസിയുവില്‍ ചികില്‍സ നല്‍കി ലക്ഷങ്ങള്‍ തട്ടുന്ന സംഭവങ്ങളുമുണ്ട്. ആശുപത്രിയിലെ ജീവനക്കാരന്റെ ബന്ധുവിനെ വരെ ഇത്തരത്തില്‍ പ്രവേശിപ്പിച്ച് ലക്ഷങ്ങള്‍ ഈടാക്കിയ സംഭവമുണ്ടായിട്ടുണ്ട്. പനിയുമായി വരുന്ന രോഗികള്‍ക്കും ഇസിജിയും സ്‌കാനിങ്ങും എല്ലാ രക്തപരിശോധനയും നടത്തി ചൂഷണം ചെയ്യുന്നതായും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it