palakkad local

പാലക്കാട്ട് നെല്ല് ഉല്‍പാദനം കുറയുന്നു

വിജയന്‍ ഏഴോം

പാലക്കാട്:ഓരോ സീസണ്‍ കഴിയുന്തോറും പാലക്കാട്ട് നെല്ലിന്റെ വിളവും കൃഷിയുടെ വിസ്തൃതിയും കുറഞ്ഞു കുറഞ്ഞു വരുന്നു.ജില്ലയില്‍ ഒരു വര്‍ഷം മുമ്പു വരെ ഒരുക്ഷം ഹെക്ടര്‍ നെല്‍ കൃഷിയുണ്ടായ സ്ഥാനത്ത് ഇപ്പോള്‍ 75000ഹെക്ടറായി കുറഞ്ഞു.ഉല്‍പ്പാദന ചിലവിലുണ്ടായ വര്‍ദ്ധനവാണ് കര്‍ഷകരെ പാടത്ത് നിന്ന് അകറ്റിയത്.
ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്.രാസവളങ്ങളുടെയും,കീടനാശിനികളുടെയും വിലയും ട്രാക്ടര്‍,ട്രില്ലര്‍,കൊയ്ത്ത് യന്ത്രം എന്നിവയുടെ വാടകയും താങ്ങാനാവാത്ത വിധം ഉയര്‍ന്നതും കര്‍ഷകന് ഇടിത്തീയായി.ചെലവും വരവും തമ്മിലുള്ള അന്തരമാണ് കര്‍ഷകരെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കുന്നത്.
മാത്രമല്ല ഉല്‍പ്പാദന ചിലവ് ഗണ്യമായി കൂടുകയും ചെയ്തു.എന്നാല്‍ നെല്ലിന് ലഭിക്കുന്ന വിലയാകട്ടെ പഴയ പടി തന്നെ്.ഈ പ്രതിസന്ധി പരിഹരിക്കാന്‍ നെല്ലിന്റെ സംഭരണ വില കിലോഗ്രാമിന് 30 രൂപയായി ഉയര്‍ത്തണമെന്നത് കര്‍ഷകരുടെ കാലങ്ങളായുള്ള ആവശ്യമാണ്.അത് പരിഹരിക്കപ്പെടാത്തതും കൃഷി കുറയാന്‍ കാരണമാണ്.മൂന് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ച കിലോഗ്രാമിന് 19രൂപയാണ് ഇപ്പോഴും വിലയായി നില നില്‍ക്കുന്നത്.നെല്‍കൃഷി മേഖലയില്‍ വരവും ചിലവും തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ പാലക്കാട്ടെ കര്‍ഷകര്‍ പെടാ പാടു പെടുകയാണ്.അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ നെല്‍കൃഷി പാലക്കാടു നിന്നും പൂര്‍ണ്ണമായും നീക്കം ചെയ്യു മെന്നാണ് കര്‍ഷകര്‍ പറയുന്നത്.
എല്ലാ സാഹചര്യവും അനുകൂലമായെങ്കില്‍ മാത്രമേ ഒരേക്കര്‍ നെല്‍ കൃഷിയില്‍ നിന്ന് ഏകദേശം 6300രൂപ കര്‍ഷകന് വരുമാനം ലഭിക്കുകയുള്ളു.ഇത് ആറു മാസത്തെ വരുമാനമാണ്.ഒരേക്കര്‍ നെല്‍ കൃഷിയുള്ള കര്‍ഷകന്‍ ഈ തുക കൊണ്ടാണ് തന്റെ കുടുംബം നനച്ചു വളര്‍ത്തേണ്ടത്.ഈ വരവും വര്‍ദ്ധിച്ച ജീവിത ചെലവും ചെറുകിട നെല്‍ കര്‍ഷകരെ വലിയ ബാധ്യതകളിലേക്കാണ് തള്ളിവുടുന്നത്.എന്നാല്‍ സര്‍ക്കാര്‍ മിഷിനറികള്‍ക്ക് ഇതൊന്നും പ്രശ്‌നമല്ലാത്ത നിലപാടാണ് സ്വീകരിച്ചു വരുന്നത്.
ഈ പ്രതിസന്ധിയില്‍ നിന്നും കര്‍ഷകരെമോചിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വന്നില്ലെങ്കില്‍ ആല്‍മഹത്യയുടെ വക്കിലായിരിക്കും കര്‍ഷകര്‍ എത്തി പ്പെടുകയെന്നും പാലക്കാട്ടെ കര്‍ഷകര്‍ പറയുന്നു.
Next Story

RELATED STORIES

Share it