thrissur local

പാലം സംരക്ഷണഭിത്തി നിര്‍മാണം മന്ദഗതിയില്‍; പ്രതിഷേധം ശക്തമാവുന്നു

മാള: മാള എരവത്തൂര്‍ ആലുവ റൂട്ടിലെ കുഴൂര്‍ ചിറ പാലത്തിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണം മന്ദഗതിയിലായി നടക്കുന്നതില്‍ പ്രതിഷേധം. അഞ്ചു മാസത്തോളം മുന്‍പാണ് സഌയിസ് കം കള്‍വെര്‍ട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ഇതിന് ശേഷം എരവത്തൂര്‍ ഭാഗത്തെ ഒരു സൈഡിലെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണം ഭാഗികമായി മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. പൊയ്യ പുളിപ്പറമ്പിലെ കള്‍വെര്‍ട്ട് നിര്‍മാണത്തിനായി തൊഴിലാളികളെ അങ്ങോട്ട് മാറ്റി അവിടെ പണി നടന്നു കൊണ്ടിരിക്കയാണ്. ഇതിനിടയില്‍ ഏതാനും തൊഴിലാളികള്‍ മാത്രമാണ് എരവത്തൂരില്‍ സംരക്ഷണ ഭിത്തി നിര്‍മാണത്തിനായി എത്തിയിരിക്കുന്നത്. പണി വളരെ ഇഴഞ്ഞാണ് നീങ്ങുന്നത്. സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനൊപ്പം പഴയ പാലം പൊളിക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലിക റോഡ് നിര്‍മിക്കേണ്ടതുമുണ്ട്. ഈ മാസം 31 ന് അകം റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്നാണ് കരാറെന്ന് പിഡബ്ല്യുഡി എഞ്ചിനീയര്‍ ജോയ് നേരത്തെ പറഞ്ഞിരുന്നുന്നതാണ്.
എന്നാല്‍ ഇനിയും രണ്ടു മാസം പിന്നിട്ടാലും പണി പൂര്‍ത്തീകരിക്കാനാവാത്ത നിലയിലാണ് പണി നടക്കുന്നത്. പാലം പണി കഴിഞ്ഞ് ടാറിങ് നടക്കാത്തതിനാല്‍ വലിയ കുഴികള്‍ രൂപപ്പെടുന്നത് ദുരിതമായി മാറുകയാണ്. കൂടുതല്‍ തൊഴിലാളികളെ ഏര്‍പ്പെടുത്തി പണികള്‍ സമയ ബന്ധിതമായി തീര്‍ക്കണമെന്നാണ് ആവശ്യമുയരുന്നത്.
Next Story

RELATED STORIES

Share it