Kottayam Local

പാലം നിര്‍മിക്കണമെന്ന ആവശ്യത്തിനു സര്‍വകക്ഷി പിന്തുണ

ഈരാറ്റുപേട്ട: മുന്‍സിപ്പാലിറ്റിയിലെ കാരയ്ക്കാട്, തലപ്പുലം ഗ്രാമപ്പഞ്ചായത്തിലെ ഇളപ്പുങ്കല്‍ പ്രദേശങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് മീനച്ചിലാറിന് കുറികെ പുതിയ പാലം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കാരയ്ക്കാട് മാതൃകാ മഹല്ല് കമ്മിറ്റിയുടെയും ഇളപ്പുങ്കല്‍  ദാറുസലാം മസ്്ജിദ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സര്‍വകക്ഷി യോഗത്തില്‍ പാലം നിര്‍മാണവുമായി മുന്നോട്ട് പോകാന്‍ യോഗം തീരുമാനിച്ചു. നിര്‍മാണ ഫണ്ട് കണ്ടെത്തുന്നതിന് എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരെ കണ്ട് നിവേദനം നല്‍കും.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു 101 അംഗ സ്വാഗത സംഘം രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ തലപ്പുലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി എം റഷീദ് ഉദ്ഘാടനം ചെയ്തു.
മസ്ജിദുല്‍ ഈമാന്‍ മാതൃകാ മഹല്ല് പദ്ധതി കണ്‍വീനര്‍ എം എച്ച് ഷിഹാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സൗമ്യ ബിജു, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബാഷ് ജോര്‍ജ്, ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ നിസാര്‍ കുര്‍ബാനി, സുബൈര്‍ വെള്ളാപ്പള്ളി, ഇസ്്മയില്‍ കീഴേടം, ഷഹുബാനത്ത്, അനസ് കണ്ടത്തില്‍ (മുസ്്‌ലിം ലീഗ്), വി കെ കബീര്‍ (എസ്ഡിപിഐ), ഹസീബ് വി എ (വെല്‍ഫയര്‍ പാര്‍ട്ടി), റിയാസ് പടിപ്പുരയ്ക്കല്‍ (ജനപക്ഷം), സെയ്തുകുട്ടി വെള്ളൂപറമ്പില്‍ (സിപിഎം) കെ എ മുഹമ്മദ് അഷ്‌റഫ്, മസ്ജിദ് ഇമാമുമാരായ തല്‍ഹ നദ്്‌വി, നിസാര്‍ മൗലവി, പരിപാലന സമിതി പ്രസിഡന്റുമാരായ നിസാര്‍ കൊടിത്തോട്ടം, അബ്ദുല്‍ഖാദര്‍ കണ്ടത്തില്‍, അന്‍സാരി ഈലക്കയം, എം എം മുജീബ്, സക്കീര്‍ കറുകാഞ്ചേരി, യൂസുഫ് ഹിബ, മുഹമ്മദ് ഇബ്രാഹിം, റഹ്്മത്തുല്ല, അനസ്, പരിക്കൊച്ച് വെള്ളൂപറമ്പില്‍, സിറാജ് പടിപ്പുരയക്കല്‍, സിയാദ് കീരിയാത്തോട്ടം  സംസാരിച്ചു.
Next Story

RELATED STORIES

Share it