kannur local

പാലം അപകടാവസ്ഥയില്‍; അധികൃതര്‍ക്ക് അനക്കമില്ല

ഇരിട്ടി: പ്രധാനമന്ത്രി സഡക് യോജന പദ്ധതിപ്രകാരം പുതുക്കിപ്പണിത റോഡില്‍ അസ്തിവാരമിളകി പാലം. ആറളം ഞണ്ടുംകണ്ണി റോഡില്‍ പൂതക്കുണ്ടിനടുത്ത തോട്ടുകടവ് പാലമാണ് തൂണും അസ്ഥിവാരവും തകര്‍ന്ന് അപകടഭീഷണി ഉയര്‍ത്തുന്നത്. നാലുവര്‍ഷം മുമ്പ് റോഡ് പുതുക്കിപ്പണിതപ്പോള്‍ പാലം നവീകരിക്കാതെ അവഗണിക്കുകയായിരുന്നു.
വീതികുറഞ്ഞ പാലത്തിന്റെ ഇരുവശത്തെയും  കൈവരികളും തകര്‍ന്നു കിടക്കുകയാണ്. റോഡ് പുതുതായി ടാര്‍ ചെയ്തതോടെ പാലത്തിന്റെ അരികിലും അടിഭാഗത്തും ഉണ്ടായിരുന്ന തകര്‍ച്ച പുറത്തുകാണാന്‍ കഴിയാത്ത വിധമായി. ജബ്ബാര്‍ക്കടവ്-ആറളം റോഡ് കൂടിച്ചേരുന്ന കവലയില്‍ സ്ഥിതി ചെയ്യുന്ന പാലമാണിത്.
ഇതുവഴി നിരവധി ബസ്സുകളടക്കം സര്‍വീസ് നടത്തുന്നു. ഒരു ദുരന്തമുണ്ടാവുന്നതിനു മുമ്പുതന്നെ പാലം പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it