Kollam Local

പാറ്റോലി തോട്ടില്‍ മാലിന്യ നിക്ഷേപം ; പ്രദേശവാസികള്‍ രോഗഭീതിയില്‍



കരുനാഗപ്പള്ളി: കുലശേഖരപുരം, തഴവ എന്നീ ഗ്രാമപ്പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന പാറ്റോലി തോട്ടില്‍ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതായി പരാതി. കുതിരപ്പന്തിയില്‍ നിന്നും ആരംഭിച്ച് വട്ടക്കായലില്‍ പതിക്കുന്ന പാറ്റോലിതോട് കൈയേറ്റങ്ങളുടേയും മാലിന്യ കൂമ്പാരങ്ങളുടേയും കേന്ദ്രമായി മാറിയിട്ടുണ്ട്. കക്കൂസ് മാലിന്യം,മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവ പൈപ്പുകള്‍ വഴി തോട്ടിലേക്ക് ഒഴുക്കുകയാണ്. ഇതു കാരണം തോടിന്റെ ഇരുകരകളിലും താമസിക്കുന്ന കുടുംബങ്ങള്‍ രോഗഭീതിയില്‍ കഴിയുകയാണ്. മഴക്കാലം ആകുന്നതോടെ പകര്‍ച്ച വ്യാതികള്‍ പടര്‍ന്ന് പിടിക്കുവാന്‍ സാധ്യതയേറെയാണ്.നാളുകള്‍ക്ക് മുമ്പ് തൊഴിലുറപ്പ് തൊഴിലാളികള്‍ പാറ്റോലിതോട് വൃത്തിയാക്കാന്‍ വേണ്ടി തോട്ടില്‍ ഇറങ്ങി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടയില്‍ ഛര്‍ദ്ദിയും ശരീരത്തിന് അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഉയര്‍ന്ന പുരയിടങ്ങളില്‍ നിന്നും മിക്ക വീട്ടുകാരും തോട്ടിലേക്ക് മാലിന്യം തള്ളുകയാണ് പതിവ്. ഇക്കാര്യം പല തവണ അധികാരികളെ അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it